നൗകാമ്പ്: സ്പാനിഷ് ലീഗില്‍ മോശം ഫോം തുടരുന്ന ബാഴ്സലോണക്ക് വീണ്ടും സമനില കുരുക്ക്. കാഡിസിനോട് ഗോള്‍ രഹിത സമനിലയില്‍ കുടുങ്ങി. മത്സരത്തില്‍ ബാഴ്സ താരം ഫ്രാങ്കി ഡി ജോങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകുകയും ചെയ്തു.
മെസിയുടെ അഭാവത്തിലുള്ള ആദ്യ സീസണിലെ മോശം ഫോം ബാഴ്സലോണയെ പിന്തുടരുകയായിരുന്നു. മികച്ച സാധ്യതകള്‍ ലഭിച്ചെങ്കിലും ഗോള്‍ നേടുന്നതിലെ പിഴവാണ് ബാഴ്സക്ക് വിനയായത്. 65-ാം മിനിറ്റിലാണ് ഡി ജോങ് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തു പോകുന്നത്. പിന്നീട് പത്ത് പേരുമായി ചുരുങ്ങിയ ടീം സമനിലയിലേക്കെത്തി. ഇതോടെ ലീഗില്‍ ഏഴാം സ്ഥാനത്താണ് ബാഴ്സ. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുകള്‍ മാത്രം. ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി കാഡിസ് പതിനാലാം സ്ഥാനത്തും.
മറ്റ് മത്സരങ്ങളില്‍ ഗ്രാനഡയെ റയല്‍ സോസിഡാഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കും ഒസാസുനയെ റയല്‍ ബെറ്റിസ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കും കീഴടക്കി. എലുസ്റ്റോണ്ടയുടെ ഇരട്ട ഗോളുകളാണ് റയല്‍ സോസിഡാഡിന് വിജയം നല്‍കിയത്. 52, 82, മിനിറ്റുകളിലായിരുന്നു ഗോള്‍. മെറിനോ അറുപതാം മിനിറ്റിലും ഗോള്‍ നേടി. ഗ്രാനഡക്കായി ഒമ്പതാം മിനിറ്റില്‍ സാഞ്ചസ്, 70-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മില്ല എന്നിവര്‍ ഗോള്‍ നേടി. ഒസാസുനക്കെതിരായ മത്സരത്തില്‍ ഹെര്‍മോസോ (21), ജുവാന്മി (80), വില്ലിയന് ജോസ് (90) വിജയം നല്കി.
ആറ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ആറ് മത്സരങ്ങളില്‍ നിന്ന് പതിനാല് പോയിന്റോടെ അത്ലറ്റികോ മാഡ്രിഡ് രണ്ടാമതും. നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്ന് പതിമൂന്ന് പോയിന്റുമായി സോസിഡാഡ് മൂന്നാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: