തിരുവനന്തപുരം: മുറിവ് മറക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കളെ കൂടുതല്‍ മുറിവേല്‍പ്പിക്കുന്ന സമീപനമാണ് കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് പാര്‍ലമെന്റ് അംഗവും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. കലാപത്തിന് ഇരയായി തീര്‍ന്നവര്‍ക്ക് കേരള സര്‍ക്കാര്‍ അര്‍ഹമായ ആദരം നല്‍കണം. തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിചാരകേന്ദ്രത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കലാപകാരികളെ വെള്ളപൂശുന്നതിലൂടെ ഹൈന്ദവരുടെ ചരിത്രം മൂടിവയ്ക്കാനാണ് ശ്രമിക്കുന്നത്. 1921ല്‍ നടന്ന മലബാറില്‍ നടന്നത് ഇസ്ലാം ജിഹാദാണ്.
ഹിന്ദു സമൂഹം ശാക്തീകരിക്കപ്പെടേണ്ട ആവശ്യം അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ടപ്പോള്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. എന്നാല്‍ കേരളത്തിലെ മലബാറില്‍ ഹിന്ദു വംശഹത്യയിലേക്കായിരുന്നു വഴിതെളിച്ചതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാകും. അംബേദ്ക്കറും ആനിബസന്റും മലബാര്‍ കലാപത്തെ കുറിച്ച് വിശേഷിപ്പിച്ചത് അതിക്രൂരമായ വംശ ഹത്യയായാണ്. മനുഷ്യനെന്ന പരിഗണനപോലും നല്‍കാതെയാണ് നരനായാട്ട് അരങ്ങേറിയത്.
കേരളത്തില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സ്വയം സംരക്ഷണം തീര്‍ക്കേണ്ട ആവശ്യകതയുണ്ട്. കളരിപയറ്റിന്റെ നാടായ കേരളത്തിലെ ഹിന്ദുക്കള്‍ രാഷ്ട്രീയപരമായും സാമ്പത്തികപരമായും മാനസികമായും ആരോഗ്യപരമായും ശക്തരായി തീരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: