Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യ സമര സേനാനികളെ തമസ്‌കരിച്ച് വില്ലന്‍മാര്‍ക്ക് സ്മാരകം പണിയുന്നു: വല്‍സന്‍ തില്ലങ്കരി

കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മകള്‍ പോലും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2021, 04:45 pm IST
in Kerala

തിരുവനന്തപുരം: യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ തമസ്‌കരിക്കുകയും വ്യാജബിംബങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനുമാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് മാപ്പിള കലാപബലിദാനി അനുസ്മരണ സമിതി ഉപാധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരി.മാപ്പിള കലാപകാരികള്‍ക്ക് സ്മാരകം പണിയാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണ്. കേരള ഗാന്ധി കേളപ്പജി,കെ.മാധവന്‍ നായര്‍, കെ.പി കേശവമേനോന്‍ തുടങ്ങിയ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ മറവിയിലേക്ക് തള്ളിവാരിയംകുന്നനെയും ആലി മുസലിയാരെയും സ്വാതന്ത്യ സമര സേനാനികളായി പ്രതിഷ്ഠിക്കാനാണ് ശ്രമം നടക്കുന്നത്. പത്രസമ്മേളനത്തില്‍  തില്ലങ്കേരി പറഞ്ഞു.  

സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ രാജ്യമെങ്ങും സ്വാതന്ത്ര്യ സമര ചരിത്രം അമൃത മഹോത്സവമായി ആഘോഷിക്കുമ്പോള്‍ ചരിത്രത്തിലെ വില്ലന്മാരെ നായകന്മാരാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്യുന്നത്. മുസ്ലീം പ്രീണനത്തിന്റെ യു ഡി എഫ് മാതൃക തന്നെയാണ് എല്‍ഡിഎഫും തുടരുന്നത്.

മാപ്പിള കലാപത്തെ വെള്ളപൂശാനും അതിലെ വില്ലന്‍മാര്‍ക്ക് സ്മാരകം പണിയുവാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അപലപനീയമാണ്.കെ.മാധവന്‍ നായരുടെയും കേളപ്പജിയുടെയും അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് മാന്യമായ സ്മാരകം പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറാകാത്തതെന്തെന്ന് വ്യക്തമാക്കണം.

കേരള ഗാന്ധി കേളപ്പജിയുടെ ഓര്‍മകള്‍ പോലും ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേളപ്പജിയുടെ സമാധി സ്ഥാനവും സത്യഗ്രഹ കേന്ദ്രവും തവനൂരില്‍ പാലം പണിയുടെ മറവില്‍ ഇല്ലാതാക്കാനാണ്  നീക്കം.കേളപ്പജിയെക്കുറിച്ചുള്ള ഓര്‍മകള്‍ പോലും സി പി എമ്മിന് സഹിക്കാനാവുന്നില്ല.

ഒക്ടോബര്‍ 7 ന് കേളപ്പജിയുടെ അമ്പതാം ശ്രദ്ധാഞ്ജലി ദിനത്തില്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കേരളം കേളപ്പജിയിലേക്ക് എന്ന സന്ദേശവുമായി അനുസ്മരണ സദസുകള്‍ നടക്കും.

തുഞ്ചത്താചാര്യന്റെ നാട്ടില്‍ ഭാഷാപിതാവിന് ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യത്തെ മാറി മാറി വന്ന സര്‍ക്കാരുകള്‍ അട്ടിമറിച്ചത് ഇതിന്റെ മറ്റൊരു വശമാണ്. പ്രതിമകള്‍ അനിസ്ലാമികമാണെന്ന താലിബാന്‍ മനോഭാവത്തെ താലോലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

75 വര്‍ഷത്തിനു ശേഷംസ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സി പി എമ്മിന്റെ തീരുമാനം എഴുപത്തി അഞ്ചാം വര്‍ഷാഘോഷത്തിന്റെ മറവില്‍ മാപ്പിള കലാപത്തെ സ്വാതന്ത്ര്യ സമരമായി ഒളിച്ചു കടത്താനുള്ള സി പി എമ്മിന്റെ രാഷ്‌ട്രീയ അജണ്ടയാണ്.സാംസ്‌കാരിക, വിദ്യാഭ്യാസ വകുപ്പുകള്‍, സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ച് ഇത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

മാപ്പിളക്കലാപത്തിലെ ക്രൂരമായ നരഹത്യയ്‌ക്ക് സാക്ഷ്യം വഹിച്ച തുവ്വൂര്‍ കിണര്‍ സംസ്ഥാന സര്‍ക്കാര്‍രക്തസാക്ഷി സ്മാരകമായി പ്രഖ്യാപിക്കണം. കാലാപത്തിന്റെ യഥാര്‍ത്ഥ ചരിത്രം, ഖിലാഫത്തിനെ ധീരമായിചെറുത്തു നിന്ന വിവിധഇസ്ലാമിക ധാരകള്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.  ‘മാപ്പിള ലഹളക്കാലത്ത്  36 പേരെയാണ് തുവ്വൂരില്‍ മാത്രം തലവെട്ടി കിണറ്റില്‍ തള്ളിയത്.വാരിയംകുന്നന്‍ കുഞ്ഞഹമ്മത് ഹാജിയുടെ അനുമതിയോടെയായിരുന്നു കൂട്ടക്കൊല . കലാപത്തെ മഹത്വവല്‍ക്കരിക്കാനും വാരിയംകുന്നനെ സ്വാതന്ത്യസമര സേനാനി ആക്കാനും ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ ചരിത്രം മറച്ചു പിടിക്കുകയാണ്.ഹിന്ദുക്കളെ കൊല ചെയ്തത്  ഖിലാഫത്ത് കലാപകാരികളെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്തതുകൊണ്ടാണെന്ന കടുത്ത വിദ്വേഷപ്രചാരമാണ് ഇടത് ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്.നിരപരാധികളുടെ രക്തസാക്ഷിത്വത്തെ പോലും അപമാനിക്കുന്ന നികൃഷ്ടമായ സമീപനമാണിത്. തുവ്വൂരില്‍ കൂട്ടക്കൊല നടത്തിയ മുസ്ലീം കലാപകാരികള്‍ ചെയ്തതിനേക്കാള്‍ ക്രൂരമായ മനോഭാവമാണ് ഇവര്‍ക്കുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. വല്‍സന്‍ തില്ലങ്കേരി പറഞ്ഞു.

വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി , അനുസ്മരണ സമിതി കണ്‍വീനര്‍ എം ഗോപാല്‍,  കലാപത്തിനലെ ഇരകളുടെ പിന്‍മുറയില്‍ പെട്ട ഭരത് ഭൂഷണ്‍ എന്നിവര്‍ സംസാരിച്ചു

Tags: വത്സൻ തില്ലങ്കേരിMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Kerala

ഷംസീര്‍ സ്വന്തം മതത്തില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തട്ടെ; സ്പീക്കറുടെ പരാമര്‍ശം ഒറ്റ മതത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് വത്സന്‍ തില്ലങ്കേരി

ഹിന്ദു ഐക്യവേദി സമ്പൂര്‍ണ പ്രതിനിധി സമ്മേളന വേദിയില്‍ കെ.പി. ശശികല ടീച്ചര്‍, രാം മാധവ്, ജെ. നന്ദകുമാര്‍ എന്നിവര്‍
Samskriti

രാജ്യത്ത് ഹിന്ദു മുന്നേറ്റം: രാം മാധവ്; മതാടിസ്ഥാന സംവരണം ഭരണഘടനാ വിരുദ്ധം: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.