ഇസ്ലാമബാദ്: അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിന്റെ നിയന്ത്രണത്തെച്ചൊല്ലി പാകിസ്ഥാന് സൈന്യത്തലവനും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു.
താലിബാന് നിയന്ത്രണത്തെച്ചൊല്ലി പാകിസ്ഥാന് സേനാത്തലവന് ഖമര്‍ ജാവേദ് ബജ് വയും പാക് രഹസ്യസേനയായ ഐഎസ് ഐയുടെ മേധാവി ലഫ്. ജനറല്‍ ഫെയ്സ് ഹമീദും തമ്മിലാണ് യുദ്ധം മൂര്‍ച്ഛിക്കുന്നത്. ഐഎസ് ഐ മേധാവി ലഫ്. ജനറല്‍ ഫെയ്സ് ഹമീദിനെ ആ സ്ഥാനത്ത് നിന്നും മാറ്റാന്‍ പാക് സേനാത്തലവന് ഖമര്‍ ജാവേദ് ബജ് വ പല തവണ നടത്തിയ ശ്രമങ്ങള്‍ ഇതുവരെയും വിജയിച്ചില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരില്‍ പാകിസ്ഥാന് രഹസ്യസേനയായ ഐഎസ് ഐയുടെ സ്വാധീനം വളരെയധികമാണ്. താലിബാന് സര്‍ക്കാരില്‍ ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന അതിതീവ്രസംഘടനയിലെ അംഗങ്ങളെ താലിബാന് സര്‍ക്കാരിലെ പ്രധാന സ്ഥാനങ്ങളില്‍ അവരോധിച്ചതില്‍ ഐ എസ് ഐ മേധാവി ഫെയ്സ് ഹമീദിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു. താലിബാനെതിരെ യുദ്ധം ചെയ്ത പഞ്ച് ശീറിലെ താലിബാന് വിരുദ്ധ സേനയെ ഒതുക്കാനും താലിബാന് ഐഎസ് ഐ സഹായം നല്‍കിയിരുന്നു.
ഇപ്പോള്‍ താലിബാന് സര്‍ക്കാരിന് മേല്‍ നിയന്ത്രണം സ്ഥാപിക്കാന്‍ പാക് സേന ശ്രമങ്ങള്‍ നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയാണ് ഐഎസ് ഐ. തങ്ങള്‍ കഠിനാധ്വാനം ചെയ്ത് രൂപീകരിച്ച താലിബാന് സര്‍ക്കാരിനെ ഒരു സുപ്രഭാതത്തില്‍ പാക് സേന കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നതില്‍ കടുത്ത എതിര്‍പ്പ് ഐഎസ് ഐയ്ക്കുണ്ട്.
ഐഎസ് ഐയ്ക്ക് പാകിസ്ഥാനിലെ വിവിധ ഗോത്രങ്ങളിലെ യുദ്ധപ്രഭുക്കളുമായി അടുത്ത ബന്ധമുണ്ട്. താലിബാന് സര്‍ക്കാര്‍ രൂപീകരിക്കുന്ന ഘട്ടത്തില്‍ ഐഎസ് ഐ മേധാവി ഫെയ്സ് ഹമീദ് അഫ്ഗാനിസ്ഥാനില്‍ പോയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ താലിബാന് സര്‍ക്കാര്‍ രൂപീകരിച്ചയുടന്‍ അദ്ദേഹം അവിടെ നിന്നും പാകിസ്ഥാനിലേക്ക് മടങ്ങുകയും ചെയ്തു. ഐഎസ് ഐയുടെ നിയന്ത്രണത്തിലുള്ള ഹഖാനി ശൃംഖലയുടെ നേതാവായ സിറാജുദ്ദീന് ഹഖാനിയാണ് അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രി. നേരത്തെ അമേരിക്കന്‍ പട്ടാളത്തിനെതിരെ യുദ്ധം ചെയ്യാന്‍ താലിബാന് ഉപയോഗിച്ചത് ഐഎസ് ഐയുടെ പെഷവാറും ക്വെറ്റയും കേന്ദ്രീകരിച്ചുള്ള സുരക്ഷിത താവങ്ങളാണ്.
പാക് സേനാത്തലവന് ബജ് വ ഇപ്പോള്‍ താലിബാന് സര്‍ക്കാരിന് മേല്‍ തന്റെ അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് ഐഎസ് ഐയുടെ ഫെയ്സ് ഹമീദ്.
അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരില്‍ ഇടപെടാനുള്ള പാകിസ്ഥാന്റെ ശ്രമം താലിബാന് ഗ്രൂപ്പുകള്‍ക്കിടയില്‍ തന്നെ വിള്ളലുകള്‍ സൃഷ്ടിക്കുന്നുണ്ട്. വിദേശരാഷ്ട്രങ്ങളുമായി താലിബാന്റെ ബന്ധം സുഗമമാക്കാനും ഐഎസ് ഐ ശ്രമിക്കുന്നുണ്ട്. താലിബാന് സ്വീകരിക്കാന്‍ വിദേശ രാഷ്ട്രങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഐഎസ് ഐ ശ്രമിക്കുന്നു. ഇത് വിജയിച്ചാല്‍ വിദേശരാഷ്ട്രങ്ങളില്‍ നിന്നും രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് വന്ഫണ്ടുകള് അഫ്ഗാനിസ്ഥാനിലേക്കൊഴുകും. ഇതില്‍ നിന്നും ഒരു പങ്ക് തങ്ങള്‍ക്ക് നല്കാന് ഐഎസ് ഐ താലിബാനോട് ആവശ്യപ്പെട്ടിട്ടുള്ളതായി ചില വൃത്തങ്ങള്‍ പറയുന്നു.
പാകിസ്ഥാന് അവരുടെ ബി ടീമായാണ് താലിബാന് സര്‍ക്കാരിനെ കാണുന്നത്. ഇന്ത്യയെ സൈനികമായി നേരിടുമ്പോള്‍ തന്ത്രപരമായ നീക്കങ്ങള്‍ക്ക് താലിബാനെ ഉപയോഗിക്കാമെന്ന് പാകിസ്ഥാന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: