പാലാ ബിഷപ്പ് കൊടിയ പ്രചാര പ്രവര്‍ത്തനങ്ങളില്‍ വ്യാപതനായിരുന്നില്ല. എന്നാലിപ്പോള്‍ അദ്ദേഹമാണ് ഇന്നത്തെ ചിന്താവിഷയം. രാഷ്ട്രീയ നേതാക്കള്‍ മാത്രമല്ല മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേതാക്കളുമെല്ലാം അദ്ദേഹത്തിന്റെ ളോഹയില്‍ പിടികൂടിയിരിക്കുകയാണ്. ചില ക്രിസ്തീയ നേതാക്കളും അദ്ദേഹമെന്തോ കൊടിയ അപരാധം ചെയ്തെന്ന മട്ടിലാണ്. അത്തരക്കാര്‍ മുന്‍കൈ എടുത്ത് തിരുവനന്തപുരത്തൊരു യോഗം കൂടി. ക്ലിമ്മീസ് തിരുമേനി തലപ്പത്തുണ്ട്. സൂസാപാക്യം തിരുമേനിയും ഒപ്പമുണ്ട്. ഇവര്‍ ഇരുവരും ആരൊക്കെയെന്ന് തിരിച്ചറിയാന്‍ ഏറെ പണിപ്പെടേണ്ടതില്ല. എന്നാല്‍ ഹിന്ദു, ഇസ്ലാം മതനേതാക്കളെന്ന പേരില്‍ ചിലരുടെ പേരും ചിത്രവും പത്രത്തില്‍ കണ്ടു. അത്ഭുതം തോന്നി.
സ്വാമി സൂക്ഷ്മാനന്ദ, ജ്ഞാനതപസ്വി, അശ്വതി തിരുനാള്‍, ഹുസൈന് മടവൂര്‍, കരമന ബയാര്‍, പാളയം ഇമാം, പാലാ ബിഷപ്പ് ഉള്‍പ്പെട്ട സീറോ മലബാര്‍ സഭയുടെ പ്രതിനിധിയും അതില്‍ പങ്കെടുത്തതായി കണ്ടില്ല. മയക്കുമരുന്നിനെ മയക്ക് മരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതി. അതില്‍ ജിഹാദ് എന്ന് ചേര്‍ക്കരുതേ എന്നാണ് ക്ലിമ്മീസ് തിരുമേനിയുടെ അഭിപ്രായം. മറ്റ് സമുദായങ്ങള്‍ക്ക് മുറിവേല്‍ക്കുന്ന പ്രയോഗങ്ങള്‍ പാടില്ലെന്നും തിരുമേനി അഭിപ്രായപ്പെട്ടിട്ടുണ്ട്.
പാലാ തിരുമേനി ഏത് സമുദായത്തെയാണ് മുറിവേല്‍പ്പിച്ചത്. ലൗജിഹാദും നാര്‍ക്കോട്ടിക്ക് ജിഹാദും അപകടകരം. കരുതിയിരിക്കണമെന്ന് സ്വന്തം സമുദായാംഗങ്ങളോട് പറയുകയേ ബിഷപ്പ് ചെയ്തുള്ളൂ. ഇത് ആര്‍ക്കാണാവോ മുറിവേല്‍പ്പിക്കുന്നത്. കൂരിരുട്ടില്‍ കരിമ്പൂച്ചയെ തേടി വിഡ്ഢിവേഷം കെട്ടുകയാണ് ചിലര്‍. ലൗജിഹാദ് എന്ന പ്രയോഗം ഭരണഘടനയില്‍ ഇല്ലായിരിക്കാം. ഐപിസിയിലും ഉണ്ടാകില്ല. പക്ഷെ ഇതൊരു യാഥാര്‍ത്ഥ്യമാണ്. പകല്‍പോലെ വ്യക്തവുമാണ്. നര്‍ക്കോട്ടിക് (മയക്കുമരുന്ന്) ഇന്ത്യയിലേക്കെത്തുന്നില്ലേ ? തിരുവനന്തപുരത്ത് യോഗം ചേര്‍ന്നുകൊണ്ടിരിക്കെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും 21,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. അഫ്ഗാനിസ്ഥാനില്‍ നിന്നും മുദ്ര തുറമുഖത്തെത്തിയ കപ്പലിലെ രണ്ട് കണ്ടെയ്നറില്‍ നിന്നാണിത് പിടികൂടിയത്. ഇത് എന്തിനാ സാറന്മാരെ കൊണ്ടുവന്നത് ? ക്യാന്‍സറിനെതിരെ മരുന്ന് നിര്‍മ്മാണത്തിനാണോ ? മുഖ്യമന്ത്രി പറയുമോ ? പ്രതിപക്ഷ നേതാവ് പറയുമോ ? ക്ലിമ്മീസ് തിരുമേനി പറയുമോ ?
പ്രണയം നടിച്ച് പെണ്മക്കളെ തട്ടിയെടുക്കുന്നു. മയക്ക് മരുന്ന് നല്കി ചെറുപ്പക്കാരെ നിര്‍വീര്യരാക്കുന്നു എന്ന നഗ്നസത്യം പറഞ്ഞുപോയതിന്റെ പേരില്‍ മതം പറഞ്ഞ് സമ്മേളനം. മേല്‍പ്പറഞ്ഞ മഹാത്മാക്കള്‍ ഏതൊക്കെ മതത്തിന്റെ നേതാക്കന്മാരാണെന്ന് അവര്‍ തന്നെ പറഞ്ഞാല്‍ ബോധ്യമാകും. അക്കൂട്ടത്തില്‍ ആശ്രമം കത്തിച്ചെന്ന് കള്ള പ്രചാരണം നടത്തിയ ഷിബുസ്വാമിയുടെ പേര് കണ്ടില്ല. ഇതിനിടയിലാണ് പണ്ട് കിങ്ങിണിക്കുട്ടനെന്ന് ആക്ഷേപിക്കപ്പെട്ട ഒരു മാന്യന്റെ പ്രസ്താവന വിവാദമായത്. കരുണാകരന്റെ അതേ ശൈലിയാണ് പിണറായിക്കെന്നായിരുന്നു പ്രസ്താവന. ഇത് ശ്രദ്ധിച്ചാല്‍ ആരും പറഞ്ഞുപോകും ‘കൊട് സഖാക്കളേ മുരളിക്ക്, കൈ’ എന്ന്. പോരെ പൂരം ! വിവാദമായപ്പോള്‍ ആ ഉപമ കയ്യോടെ തിരുത്തി.
മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന പ്രസ്താവനയായി മുരളിയുടേതു മാറിയെന്ന മുറുമുറുപ്പ് കോണ്‍ഗ്രസില്‍ ഉയര്‍ന്നതോടെയാണ് പ്രസ്താവനയെ കോഴിക്കോട്ട് തള്ളിപ്പറഞ്ഞത്.
എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ കെ.കരുണാകരന്റെ അതേ ശൈലിയല്ല പിണറായി വിജയന്റേതെന്ന് യുഡിഎഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു മുരളി അഭിപ്രായപ്പെട്ടു. കെ.കരുണാകരന് നേരിട്ടു കണ്ടു ചര്‍ച്ച നടത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നത്. പിണറായി വിജയന് സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങള്‍ നല്കി പറ്റിക്കും. നാടാര്‍ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണമെന്നും മുരളീധരന് പറഞ്ഞു. സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനവും മുരളി നടത്തി.
പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്പോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മുരളിയെ ന്യായീകരിച്ചു. എന്നാല്‍ കെപിസിസിയുടെ പ്രചാരണ സമിതി ചെയര്മാന് കൂടിയായ മുരളി മുഖ്യമന്ത്രിയെ സ്തുതിച്ചെന്ന പ്രചാരണം ദോഷം ചെയ്യുമെന്ന് അദ്ദേഹത്തോട് നേതൃത്വം വ്യക്തമാക്കി. ഇതു കൂടി കണക്കിലെടുത്താണ് പിറ്റേ ദിവസം തന്നെ മുരളി മലക്കം മറിഞ്ഞത്.
ജാതി മത വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടു പോകാനുള്ള അസാധാരണ ശേഷി പിണറായിക്ക് ഉണ്ടെന്നും തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശില്പശാലയില് കെ മുരളീധരന് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ ഭരണഘടന തന്നെ സെമി കേഡര്‍ ആണ്. എന്നാല്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുള്ള സെമി കേഡര്‍ അല്ല ഉദ്ദേശിക്കുന്നത്. നേമത്ത് അടിയൊഴുക്കുകള്‍ ഉണ്ടായി. അത് തടയാന്‍ കഴിഞ്ഞെങ്കില്‍ ജയിക്കാന്‍ കഴിഞ്ഞേനെയെന്നും മുരളീധരന് പറഞ്ഞു. പാര്‍ട്ടിയ്ക്ക് പാര്‍ട്ട് ടൈം ജോലിക്കാരെ വേണ്ടെന്നും മുഴുവന്‍ സമയ പ്രവര്‍ത്തകരെ മതിയെന്നും മുരളീധരന് അഭിപ്രായമുണ്ട്.
അച്ചടക്കം താനുള്‍പ്പെടെ എല്ലാവര്ക്കും ബാധകമാണ്. ഇനി വിട്ടുവീഴ്ച ഇല്ല. ശീലങ്ങള്‍ മാറണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ പാര വയ്ക്കുന്ന ആളുകള്‍ പാര്‍ട്ടിക്ക് വേണ്ട.ആദര്‍ശത്തിന്റെ പേരിലല്ല ഇപ്പോള്‍ മൂന്നുേപര്‍ പാര്‍ട്ടി വിട്ടത്. എ കെ ജി സെന്ററില്‍ സ്വീകരിക്കുന്ന തരത്തില്‍ അവര്‍ അധ:പതിച്ചു. ജി. സുധാകരനെ പുറത്താന്‍ നോക്കുന്ന പാര്‍ട്ടിയിലേക്കാണ് അവര്‍ പോ
യതെന്നും മുരളീധരന് പറയുന്നു. തനിക്ക് ഇങ്ങനെയൊരു അച്ഛനേയില്ലെന്ന് ഒരിക്കല്‍ പറഞ്ഞ മുരളി, അച്ഛനെ അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നത് കാണുമ്പോള്‍ വകതിരിവിന്റെ അഭാവമാണ് പ്രകടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: