കാബൂൾ : അഫ്ഗാനിസ്താന് സഹായം നൽകിയ പാകിസ്താനെ കയ്യില്‍ കടിച്ച് താലിബാൻ. പാകിസ്ഥാന്‍ പതാക കീറുന്ന താലിബാന്‍ തീവ്രവാദികളുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. അല്ലാഹു അക്ബര്‍ ഉറക്കെ മുഴക്കിക്കൊണ്ടാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാക കീറുന്നത്. അഫ്ഗാനിസ്ഥാനിലെ തൂര്‍ഖാം അഫ്പാക് അതിര്‍ത്തിപ്രദേശത്താണ് സംഭവം. പതാക കത്തിച്ചുകളയുമെന്നും താലിബാന്‍ തീവ്രവാദികള്‍ പറയുന്നത് കേള്‍ക്കാം.
അഫ്ഗാനിലെ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങളുമായി പാകിസ്താനിൽ നിന്ന് എത്തിയ ട്രക്കിലെ പതാക വലിച്ചുകീറിക്കൊണ്ടാണ് താലിബാൻ തീവ്രവാദികള്‍ പാകിസ്ഥാനോടുള്ള സാഹോദര്യം പ്രകടിപ്പിച്ച താലിബാന്‍ തീവ്രവാദികളുടെ പെരുമാറ്റം, നിയന്ത്രിക്കാന്‍ കഴിയാത്ത അപരിഷ്കൃതത്വം ഈ തീവ്രവാദസംഘത്തിനുണ്ടെന്നതിന്റെ തെളിവാണ്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാവ്, പാചകയെണ്ണ, പഞ്ചസാര, അരി എന്നിവ നിറച്ച 17 ട്രക്കുകളാണ് പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് എത്തിയതെന്ന് പാക് അഫ്ഗാന്‍ യൂത്ത് ഫോറം അംഗങ്ങള്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള മനുഷ്യസ്നേഹത്തിന്റെ സന്ദേശവുമായാണ് പാക് പതാകകള്‍ വഹിച്ച ഈ ട്രക്കുകള്‍ എത്തിയത്.
അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ നടത്തി അധികാരത്തിലേറാൻ താലിബാന് എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയത് പാകിസ്താൻ ആയിരുന്നു. അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചടക്കാനും താലിബാന് സൈനികരെ നൽകിയത് പാകിസ്താൻ ആണ്. പഞ്ച്ശീറില്‍ താലിബാന്‍ വിരുദ്ധസേനയെ ബോംബാക്രമണം നടത്തി പ്രതിരോധത്തിലാക്കാനും പാകിസ്ഥാനാണ് സഹായിച്ചത്. അതിനപ്പുറം താലിബാന്‍ സര്‍ക്കാരിലെ അംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നിലും പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയ്‌ക്ക് പങ്കുണ്ട്. ഭരണമാറ്റം നടന്ന ശേഷവും അഫ്ഗാനിലെ ഭീകരർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് പാകിസ്താൻ ആണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളയുന്ന രീതിയിലാണ് താലിബാന്‍ തീവ്രവാദികള്‍ പാക് പതാകയെ അവഹേളിച്ചത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു. പാകിസ്ഥാന് അങ്ങേയറ്റം അവഹേളനപരമായി ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
അഫ്ഗാനിലെ ജനങ്ങൾക്കുള്ള താക്കീത് ആയാണ് താലിബാൻ ഈ പ്രവൃത്തി ചെയ്യുന്നത്. ട്രക്കിൽ നിന്ന് പതാക ഒടിച്ചെടുത്ത് വലിച്ചുകീറിയ ശേഷം ഭീകരർ ജനങ്ങൾക്ക് താക്കീത് നൽകുന്നതായും വീഡിയോയിൽ കാണാം. ഈ വീഡിയോ വൈറലായതോടെ പാകിസ്ഥാനും ഇമ്രാന്‍ഖാനുമെതിരെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: