നോയ്ഡ: ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്…എന്നിവ നിര്‍മ്മിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ഭീമന് ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കാൻ യോഗി സർക്കാർ പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ജെവാര്‍ വിമാനത്താവളത്തിന് അടുത്തായിട്ടാണ് പാര്‍ക്ക് ഒരുങ്ങുന്നത്.
മൊബൈല്‍ ഫോണുകള്‍, ടിവികള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ദേശീയ, അന്തര്‍ദേശീയ കമ്പനികളാണ് യൂണിറ്റുകള്‍ സ്ഥാപിക്കുക. ഇലക്ട്രോണിക്സ് വ്യവസായത്തിന് ഊര്‍ജ്ജം പകരുന്ന യുപി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ് നിക്ഷേപകര്‍.
നോയിഡയ്ക്ക് സമീപം യമുന വ്യവസായ വികസന അതോറിറ്റിയുടെ പാർക്കില്‍ 250 ഏക്കറിലായിട്ടാണ് ഇലക്ട്രോണിക്സ് പാർക്ക് ഒരുങ്ങുക. 50,000 കോടിയിലധികം രൂപയുടെ നിക്ഷേപം പാർക്കിലുണ്ടാവുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലൂടെ ആയിരക്കണക്കിന് പേര്‍ക്ക് തൊഴിൽ ലഭിക്കുമെന്നാണ്സർക്കാർ കണക്കുകൂട്ടൽ. ജെവാര്‍ വിമാനത്താവളം യമുന വ്യവസായ വികസന അതോറിറ്റിയുടെ അടുത്താണെന്നത് വ്യവസായികള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്ന സ്ഥിതിവിശേഷമാണെന്ന് യമുന വ്യവസായ വികസന അതോറിറ്റിയുടെ സിഇഒ അരുണ്‍ വിര് സിംഗ് പറഞ്ഞു.
ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ജെവാര്‍ പ്രദേശത്തില്‍ നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളം ഉയരുകയാണ്. 5,000 ഹെക്ടറില്‍ ഉയരുന്ന ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: