ഹ്യൂസ്റ്റൺ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രി കെ എം റോയിയുടെ മരണത്തിൽ ഇന്ത്യാ പ്രസ്സ് ക്ലബ് ഹ്യൂസ്റ്റൺ ചാപ്റ്റർ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യ കണ്ട പത്രപ്രവർത്തകരിൽ മുൻപന്തിയിൽ തന്നെയാണ് കെ.എം റോയിയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്റെ മരണം ഭാരതത്തിലെ പത്രപ്രവർത്തന മേഘലക്ക് തീരാനഷ്ടമെന്നും ചാപ്റ്റർ പ്രസിഡന്റ് ശങ്കരൻകുട്ടി പിള്ള അനുസ്മരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യം നേടിയിരുന്ന കെ.എം റോയിയുടെ മരണം ജേർണലിസത്തിൽ ഉയർന്നുവരുന്ന ഭാവിതലമുറക്ക് തീരാനഷ്ടമാണെന്നു ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു പറഞ്ഞു.
മലയാള മാധ്യമരംഗത്തെ ഗുരുനാഥനെയാണ് വിധി നമ്മളിൽനിന്നടർത്തിയടുത്തത് എന്ന് വൈസ് പ്രസിഡണ്ട് ജോർജ് തെക്കേമല അനുസ്മരിച്ചു. ഒരുകാലത്തു മാധ്യമരംഗത്തെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്ന കെ.എം റോയിക്കു അർഹമായ സ്ഥാനം അദ്ദേഹത്തിന്റെ അവസാന കാലത്തു കേരളം നൽകിയോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ട്രെഷറർ മോട്ടി മാത്യു പറഞ്ഞു.
അനിൽ ആറന്മുള, നേർകാഴ്ച ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, ജോയ് തുമ്പമൺ, ജീമോൻ റാന്നി, അജു വർഗീസ്, ജോർജ് പോൾ, ജിജു കുളങ്ങര,ജോയ്‌സ് തോന്യാമല, J W വർഗീസ്, വിജു വർഗീസ് എന്നിവരും അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: