ന്യൂദല്‍ഹി: 7,077 മീറ്റര്‍ ഉയരമുള്ള കുന് പര്‍വ്വതം വിജയകരമായ കീഴടക്കിയ അരുണാചല്‍പ്രദേശിലെ ദിരാങ്കിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സ് (NIMAS), ലെ സംഘവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് 2021 സെപ്റ്റംബര്‍ 20ന് ന്യൂഡല്‍ഹിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി
കാര്‍ഗിലില്‍ സ്ഥിതി ചെയ്യുന്ന, സന്സ്കര് മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മേഖലകളായ നന്-കുന് പര്‍വതനിരകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കേണല്‍ സര്‍ഫ്രസ് സിംഗിന്റെ നേതൃത്വത്തിലാണ് സംഘം കീഴടക്കിയത്
കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് ഇടയിലും, ശക്തമായ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ സംഘത്തെ അഭിനന്ദിക്കവേ , അതിര്‍ത്തി സുരക്ഷ, അത് നേരിടുന്ന വെല്ലുവിളികള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ അറിവ് സ്വന്തമാക്കാന്‍ ഇത്തരം പരിപാടികളിലൂടെ നമുക്ക് സാധിക്കും എന്ന് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി
ഇത്തരം പരിപാടികളില്‍ പൊതുജനങ്ങളുടെ കൂടുതല്‍ പങ്കാളിത്തം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട പ്രതിരോധമന്ത്രി, വിനോദസഞ്ചാര മേഖലയുടെ പ്രോത്സാഹനം, തൊഴിലുകള്‍, ജ്ഞാന സമ്പാദനം, സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തല്‍ എന്നിവയില്‍ ഇതിന് പ്രധാന പങ്കു വഹിക്കാനാകും എന്നും വിലയിരുത്തി . ഇത്തരം ശ്രമങ്ങളില്‍ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പു നല്കി
2021 ജൂലൈ 15 മുതല്‍, 2021 ഓഗസ്റ്റ് 10 വരെയാണ് സംഘത്തിന്റെ പര്‍വ്വതാരോഹണം നടന്നത് .9 സൈനികര്‍, അരുണാചല്‍പ്രദേശില്‍ നിന്നുള്ള ഏഴ് പ്രാദേശിക യുവാക്കള്‍ എന്നിവരടങ്ങിയ 16 അംഗ സംഘമാണ് പര്‍വ്വതം കീഴടക്കിയത്
സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്ന ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായും, ഫിറ്റ് ഇന്ത്യ മുന്നേറ്റത്തിനുള്ള പ്രോത്സാഹനവുമായാണ് പര്‍വ്വതാരോഹണം സംഘടിപ്പിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: