പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സെപ്റ്റംബര്‍ ഒമ്പതിന് കുര്‍ബാന മധ്യേ വിശ്വാസികള്‍ക്ക് നല്‍കിയ പ്രബോധനം പുറത്തു വന്നതുമുതല്‍ സജീവ ചര്‍ച്ച നടക്കുകയാണ്. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കേരളം അനുകൂലമായി പ്രതികരിക്കുമ്പോള്‍ ചില പ്രത്യേക താല്‍പ്പര്യക്കാര്‍ പ്രതിഷേധവുമായി പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നു. പിതാവിന്റെ അഭിപ്രായത്തെ ബിജെപി അടക്കമുള്ളസംഘടനകള്‍ പിന്തുണച്ചതിനെ ഒരു പ്രത്യേക അജണ്ടയെന്നാണ് രാഷ്‌ട്രീയ എതിരാളികള്‍ ചിത്രീകരിക്കുന്നത്.
ഇത്തരം വ്യാജ പ്രചാരണങ്ങളാണ് യഥാര്‍ത്ഥത്തില്‍ പ്രത്യേക അജണ്ടയെന്ന് മനസ്സിലാക്കാവുന്നതാണ്. പിതാവ് മുന്നോട്ടുവച്ച വസ്തുതകളെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. എന്നാല്‍ അവ ചര്‍ച്ച ചെയ്യപ്പെടരുതെന്ന് പലരും ആഗ്രഹിക്കുന്നു. മയക്കുമരുന്ന് കടത്തും, വിതരണവും അവ സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളും പൊതുസമൂഹം ചര്‍ച്ചചെയ്യരുതെന്നാണ് ചിലരുടെ വാശി. നാര്‍കോ ജിഹാദിലേര്‍പ്പെടുന്നവരുടെ അജണ്ടയാണ് ഇവര്‍ നടപ്പിലാക്കുന്നത്. അതിനവര്‍ കണ്ടെത്തിയ ഏറ്റവും നല്ല മാര്‍ഗമാണ് ക്രിസ്ത്യന്‍ – മുസ്ലിം വേര്‍തിരിവുണ്ടാക്കിയതും അതില്‍ സംഘപരിവാറിനെ കൂട്ടിക്കെട്ടാന്‍ നടത്തിയ ശ്രമവും.
എത്ര സമര്‍ത്ഥമായാണ് ഒരു വിഭാഗം ദൃശ്യമാധ്യമങ്ങള്‍ പിതാവിന്റെ പ്രസംഗത്തെ വളച്ചൊടിക്കുകയും സംഘപരിവാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്. വാസ്തവമെന്താണ്? പരിവാര്‍ സംഘടനകള്‍ കലാകാലങ്ങളായി കേരളാ സമൂഹത്തോട് പറഞ്ഞുവന്ന ചരിത്രസത്യങ്ങളാണ് കത്തോലിക്കാസഭയില്‍ നിന്ന് ഉയര്‍ന്നു വന്നത്. കേരളത്തിലെ രാഷ്‌ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും അവഗണിച്ച ഒരു സാമൂഹിക വിപത്തിനെകുറിച്ചാണ് സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള കാത്തോലിക്ക സഭ മുന്നറിയിപ്പ് നല്‍കിയത്. അതിന് സ്വഭാവിക പിന്തുണ നല്‍കുക മാത്രമാണ് സംഘപരിവാര്‍ ചെയ്തത്. അതില്‍ യാതൊരു രാഷ്‌ട്രീയ അജണ്ടയുമില്ല. ഉള്ളത് പൊതുസമൂഹത്തെ ഭയാനകമായ രീതിയില്‍ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്ന് ഉപയോഗമെന്ന ഗുരുതരമായ വിപത്തിനെ ഇല്ലാതാക്കണമെന്ന പൊതുഅജണ്ട മാത്രമാണ്.
ഈ പിന്തുണയില്‍ മുതലെടുപ്പ് കാണുന്നവരോട് സഹതപിക്കാനേ കഴിയൂ. സംഘപരിവാര്‍ കത്തോലിക്കസഭയുമായി സംവദിക്കുന്നതില്‍ കേരളത്തിലെ ഇതര രാഷ്‌ട്രീയപ്രസ്ഥാനങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്? കത്തോലിക്കാ സഭ കേരളത്തിലെ രണ്ടു രാഷ്‌ട്രീയ മുന്നണികളെക്കാള്‍ മതേതരമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. മാത്രവുമല്ല നൂറു ശതമാനം മതേതരമാണ് താനും.
64 കൊല്ലമായി കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തെ മുന്നോട്ടാണ് നയിച്ചിരുന്നതെങ്കില്‍, പിതാവിന് ഇങ്ങനെയൊരു പ്രബോധനം വിശ്വാസികള്‍ക്ക് നല്‍കേണ്ടി വരില്ലായിരുന്നു. ഇന്ന് കേരളത്തില്‍ കാണുന്ന പുരോഗതിക്ക് പിന്നില്‍ കത്തോലിക്കാസഭ, എന്‍.എസ്.എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണ്. കേരളത്തിന്റെ പുരോഗതിയുടെ അളവുകോലായി പരിഗണിക്കുന്നത് വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ മികവാണ്. ഈ രംഗത്തെ ബഹുഭൂരിപക്ഷം സ്ഥാപനങ്ങളും കത്തോലിക്കാ സഭയും മറ്റു സമുദായ സംഘടനകളും രക്തവും വിയര്‍പ്പും നല്‍കി ഉണ്ടാക്കിയതാണ്. കേരളത്തിന്റെ വികസന പ്രക്രിയയില്‍ ഈ സംഘടനകള്‍ ഭാവാത്മകമായ പങ്ക് വഹിച്ചപ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയോ ചിലപ്പോഴൊക്കെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുകയായിരുന്നു കേരളത്തിലെ രാഷ്‌ട്രീയക്കാര്‍. ഇപ്പോള്‍ സഭ മുന്നോട്ടു വെക്കുന്ന അതിന്റെ ആശങ്കകളെ തള്ളിക്കളയാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരമില്ല.
സഭയുടെ സാമൂഹിക പ്രതിബദ്ധതയില്‍ പൊതുസമൂഹത്തിനു അചഞ്ചലമായ വിശ്വാസമുള്ളതുകൊണ്ട് തന്നെയാണ് സഭാപിതാക്കന്മാര്‍ സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ പൊതുസമൂഹം അതിനു ചെവികൊടുക്കുന്നതും വിശ്വസിക്കുന്നതും. ഈ സ്വാധീനം കൂടി തകര്‍ക്കുന്നതിനാണ് തന്റെ അജഗണത്തോടുള്ള പിതാവിന്റെ സന്ദേശം ദുര്‍വാഖ്യാനം ചെയ്തത്. ജിഹാദി ആഭിമുഖ്യമുള്ള മാധ്യമ പ്രവര്‍ത്തകരുടെ എഡിറ്റോറിയല്‍ സ്വാധീനത്തിന്റെ ഭാഗമാണ്. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഒരു മതത്തിനെതിരാണെന്ന് ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതൊരു വലിയ ചര്‍ച്ചവിഷയമാക്കി പിതാവിനെ അകാരണമായി ക്രൂശിക്കുന്ന നിലയിലേക്ക് ചര്‍ച്ചകള്‍ കൊണ്ടുപോയതും പ്രത്യേക ഉദ്ദേശ്യത്തോടെയാണ്. പിതാവിന്റെ പ്രബോധനത്തിനനുകൂലമായ ക്രിസ്ത്യന്‍-ഹിന്ദു സമൂഹത്തിലുടലെടുത്ത വികാരം തീക്കാറ്റായി മാറിയപ്പോള്‍ അതുവരെ പിതാവിനെ കടിച്ചുകീറിയ ചെന്നായ്‌ക്കള്‍ ആട്ടിന്‍തോലണിഞ്ഞു പിതാവിന് പിന്തുണയുമായി പ്രത്യക്ഷപ്പെടുകയായിരുന്നു എന്നതല്ലേ വാസ്തവം?
എന്തിനാണ് ചര്‍ച്ച….?
പിതാവിന്റെ പ്രസംഗത്തെ വിമര്‍ശിച്ചു വിവാദമാക്കിയവര്‍ ഇപ്പോള്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടു നിലവിളിക്കുകയാണ്. ആര് ആരോടാണ് ചര്‍ച്ച ചെയ്യേണ്ടത്? പാലാ രൂപതയും നര്‍ക്കോട്ടിക് ജിഹാദികളുമായിട്ടാണോ? അല്ലെങ്കില്‍ രൂപതയും അരമനയിലേക്ക് മാര്‍ച്ചു ചെയ്തവരുമായിട്ടോ? അല്ലെങ്കില്‍ രാഷ്‌ട്രീയപാര്‍ട്ടികളുമായോ? അവര്‍ പറഞ്ഞാല്‍ നര്‍കോട്ടിക് ജിഹാദ് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകുമെന്നാണോ? അല്ലെങ്കില്‍ എന്തിനെക്കുറിച്ചാണ് സഭ ചര്‍ച്ച ചെയ്യേണ്ടത്?
മന്ത്രി വി.എന്‍. വാസവന്റെ നിലപാടാണ് ശരി. അറക്കാന്‍ വച്ച മരത്തിന്റെ ആപ്പുമാറ്റി വാലിറങ്ങിപ്പോയ കുരങ്ങിന്റെ അവസ്ഥയില്‍ ആയിപ്പോയ ഒരു പ്രമുഖ രാഷ്‌ട്രീയ നേതാവാണ് ചര്‍ച്ച വേണെമെന്ന് പറഞ്ഞു ഇപ്പോള്‍ നിലവിളിക്കുന്നത്. തങ്ങളുടെ രാഷ്‌ട്രീയ നേട്ടത്തിനായി ചര്‍ച്ചക്കുവേണ്ടി നിലവിളിക്കുന്ന രാഷ്‌ട്രീയക്കാരെ അവജ്ഞയോടെ അവഗണിക്കുകയാണ് കേരളാ സമൂഹം ചെയ്യേണ്ടത്. ഇവിടെ ചര്‍ച്ചയല്ല നടപടിയാണവശ്യം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിച്ചു ലഹരി മാഫിയയെ അടിച്ചമര്‍ത്തുകയാണ് വേണ്ടത്.
സഭാ വിരുദ്ധരെ കൊണ്ടുവന്നു ചില ചാനലുകള്‍ നടത്തിയ ചര്‍ച്ചയാണ് വിവാദങ്ങള്‍ക്ക് വഴി തെളിച്ചത്. ഒരു ബിഷപ്പ് ഇങ്ങനെയൊക്കെ പറയാമോ എന്നതാണ് അവരുടെ ചോദ്യം. പിന്നെ പിതാവ് എന്തായിരുന്നു പറയേണ്ടിയിരുന്നത്? എല്ലാ വിശ്വാസികളും ജിഹാദികളുടെ കയ്യില്‍നിന്നും കഞ്ചാവും, ചരസും, എംഡിഎംഎ ഗുളികകളും വാങ്ങി സേവിക്കണമെന്നോ? അല്ലെങ്കില്‍ പ്രസംഗം ജിഹാദികള്‍ക്കും ചാനലുകള്‍ക്കും കൊടുത്ത് തെറ്റുതിരുത്തി അനുവാദം വാങ്ങി പ്രസംഗിക്കണമെന്നാണോ. സഭയുടെ പ്രബോധനാധികാരത്തിലാണ് ഇവര്‍ കൈ കടത്താന്‍ ശ്രമിക്കുന്നതെന്ന് മറ്റു മതസ്ഥര്‍ക്കറിയില്ലെങ്കിലും പിടി തോമസിനെപ്പോലുള്ള ക്രൈസ്തവരായ രാഷ്‌ട്രീയ നേതാക്കള്‍ക്കറിയില്ലേ?
ഡാറ്റ ചോദിക്കുന്നവരോട്
ഇടയ സന്ദേശത്തിന് ആധാരമായി ഡാറ്റാ ചോദിക്കുന്നവരോട് സഹതപിക്കാനേ കഴിയൂ. നര്‍കോട്ടിക് ജിഹാദ് എന്നപേരില്‍ പോലീസ് കേസെടുത്തിട്ടില്ല എന്ന ധൈര്യമാണ് ചോദ്യത്തിന് ആധാരം. ഇവര്‍ക്കൊന്നും സഭയിലുള്ള കുമ്പസാരത്തേക്കുറിച്ചും കൗണ്‍സിലിംഗിനെക്കുറിച്ചും അറിവില്ലെന്നു തോന്നുന്നു. കുമ്പസാരത്തിനിടക്കും കൗണ്‍സിലിംഗ് സമയത്തും വിശ്വാസികള്‍ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന കെണിയെക്കുറിച്ച് വെളിപ്പെടുത്തുന്നതില്‍നിന്നാണ് സഭക്ക് ഇത്തരം പ്രവര്‍ത്തികളെക്കുറിച്ച് വിവരം ലഭിക്കുന്നത്. അത് ക്രോഡികരിച്ചാണ് പിതാവ് തന്റെ മക്കളോട് പ്രസംഗിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാം. മാത്രവുമല്ല ഇതൊക്കെ മാധ്യമങ്ങളെ എന്തിനാണ് ബോധ്യപ്പെടുത്തുന്നത്? സഭക്കും വിശ്വാസികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുമതി.
ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം
ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം പെട്ടെന്ന് രൂപപ്പെട്ടുവന്ന ഒന്നല്ല. അത് നൂറ്റാണ്ടുകളായി മലയാള മണ്ണില്‍ നിലനിന്നിരുന്നത് സ്പുടം ചെയ്തു തെളിഞ്ഞു വന്നതാണ്. 1987 മുതലാണ് ബിജെപി കേരളത്തില്‍ ശക്തമാകാന്‍ തുടങ്ങിയത്. അപ്പോള്‍ മുതല്‍തന്നെ അതുവരെ നിലനിന്നിരുന്ന ഹിന്ദു-ക്രിസ്ത്യന്‍ ഐക്യത്തിന് വിള്ളല്‍ വീഴ്‌ത്താന്‍ ചില തല്പര കക്ഷികള്‍ ശ്രമിച്ചിരുന്നു. ബിജെപി വിരോധം എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഹിന്ദു വിരോധം പടര്‍ത്താന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുകയും അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യതിട്ടുണ്ട്. ഈ അവസരം ജിഹാദികള്‍ വ്യാപകമായി മുതലെടുത്തു എന്ന് വേണം കരുതാന്‍. എന്നാല്‍ മൃദു ലക്ഷ്യവും എന്ന നിലയില്‍ പ്രധാനമായും ജിഹാദികള്‍ ക്രിസ്ത്യാനികളെയും രണ്ടാമത് ഹിന്ദുക്കളെയുമാണ് നോട്ടമിടുന്നതെന്നു പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
ജിഹാദ് എന്ന വിപത്തു നാട്ടില്‍ വളരുമ്പോള്‍ ഇപ്പോഴുണ്ടായിട്ടുള്ള ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം ഒരനുഗ്രഹമായാണ് നാം കരുതേണ്ടത്. ഈ ഐക്യത്തിലേക്കു മതേതര കാഴ്ചപ്പാടുള്ള പുരോഗമന മുസ്ലിങ്ങളെയും സ്വാഗതം ചെയ്യണം. അതില്‍ രാഷ്‌ട്രീയമോ മുതലെടുപ്പൊ കാണേണ്ടതില്ല. സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയത്തില്‍ ഇടപെട്ടാല്‍ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാം എന്ന് കരുതുന്ന വിഡ്ഢികളുടെ സ്വര്‍ഗത്തിലല്ല സംഘപരിവാര്‍ വസിക്കുന്നത്. ജനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്‍കുന്നതാണ്. ഇപ്പോഴുണ്ടായ ഹിന്ദു ക്രിസ്ത്യന്‍ ഐക്യം എന്നെന്നേക്കുമായി നിലനിര്‍ത്തേണ്ടതാണ്.
ഇന്ന് പരസ്പരം സംരക്ഷിക്കാനും ആശ്വസിപ്പിക്കാനും പ്രതിരോധിക്കാനും ഇരു ഇരുസമൂഹങ്ങള്‍ക്കുമേ കഴിയൂ. കാരണം തീവ്രവാദത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഇരകള്‍ ക്രിസ്ത്യാനികളാണ്. രണ്ടാമത് ഹിന്ദുക്കളും. അതുകൊണ്ട്തന്നെ കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ ഐക്യത്തിനു വിള്ളല്‍ വീഴ്‌ത്താന്‍ ഇനി വ്യാപകമായ ശ്രമങ്ങളുണ്ടാവും. കാരണം ഈ ഐക്യം ലോകത്തിനുതന്നെ മാതൃകയായേക്കും എന്നതുതന്നെ.
അഡ്വ. ജോജോ ജോസ്
(ന്യൂനപക്ഷമോര്‍ച്ച,
ദേശീയ നിര്‍വാഹക സമിതി അംഗം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: