മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. ബാങ്കിലെ ക്രമക്കേടുകള്‍ക്കെതിരെ മൊഴി നല്കിയവരടക്കമുള്ള 32 പേരെയാണ് സ്ഥലംമാറ്റിയത്. ഇതില്‍ 24 പേരുടെ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കി. രണ്ടുപേര്‍ പരിശീലനത്തിലാണ്. മറ്റ് ആറ് പേര്‍ക്കെതിരെ കൂടി ഉടന്‍ നടപടിയുണ്ടാകും. എന്നാല്‍ നടന്നത് രണ്ട് വര്‍ഷം കൂടുമ്പോഴുള്ള സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് ഭരണസമിതിയുടെ വിശദീകരണം.
സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയതാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കില്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 500 കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിറ്റര്‍ ഡി. ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തല്‍.
സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടായെന്നായിരുന്നുവെന്നാണ് ആരോപണം. പി.കെ. കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലിം നേതാക്കളുടെ മക്കള്‍ക്കും ഈ ബാങ്കില്‍ നിക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: