പ്രയാഗ രാജ: പ്രയാഗ അസ് – സബീറ സ്കൂളില്‍ എത്തിയ കുമ്മനം രാജശേഖരന് അധ്യാപികമാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ഒരുക്കിയത് വ്യത്യസ്ഥമായ അനുഭവം. തട്ടമിട്ട സഹോദരിമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തിയാണ് കുമ്മനത്തെ സ്വീകരിച്ചത്. സ്ക്കൂളില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാസദസ്സില്‍ പങ്കെടുക്കാനെത്തിയ കുമ്മനത്തെ പുഷ്പ മാലയിട്ടും ബൊക്കെ നല്‍കിയും വരവേറ്റു.
സ്ത്രീ സമൂഹത്തിന്റെ തിരിച്ചറിവിന്റെയും സജീവ ഇടപെടലിന്റെയും അഭിമാനകരമായ നിമിഷങ്ങളായി അത് എനിക്ക് അനുഭവപ്പെട്ടതായി കുമ്മനം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റ്
പ്രയാഗ അസ് – സബീറ സ്കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപികമാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് ഒരുക്കിയ സ്ത്രീ സുരക്ഷാസദസ്സില്‍ പങ്കെടുത്തു.തട്ടമിട്ട സഹോദരിമാര്‍ അണിനിരന്ന് പുഷ്പവൃഷ്ടി നടത്തി എന്നെ സ്വീകരിച്ചപ്പോള്‍ സ്ത്രീ സമൂഹത്തിന്റെ തിരിച്ചറിവിന്റെയും സജീവ ഇടപെടലിന്റെയും അഭിമാനകരമായ നിമിഷങ്ങളായി അത് എനിക്ക് അനുഭവപ്പെട്ടു. അവര്‍ പുഷ്പ മാലയിട്ടും ബൊക്കെ നല്‍കിയും വരവേല്‍പ്പ് നല്കി. സ്ത്രീകള്‍ നിയന്ത്രിച്ചും പ്രസംഗിച്ചും നടത്തിയ സ്ത്രീരക്ഷാചര്ച്ചാ സമ്മേളനം സ്ത്രീകള്‍ അബലകളല്ലെന്നും അവകാശങ്ങള്‍ നിഷേധിക്കപെട്ടവരല്ലെന്നും തെളിയിച്ചു. സുരക്ഷയും മാന്യതയും ശാക്തീകരണവുമാണ് ഇന്ന് സ്ത്രീകള്ക്കാവശ്യമെന്നു ഞാന്‍ വ്യക്തമാക്കി. സ്കൂള്‍ മുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടു. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ആരിഫ്, സബീറ, മിസ്സ്. കാത്ത് ജാഫറി, ജാഹിദ, ഷബ്നം തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: