ന്യൂദല്‍ഹി: പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ജിത് സിംഗ് ചന്നി മൂന്ന് വര്‍ഷം മുമ്പ് മി ടൂ ആരോപണം നേരിട്ട വ്യക്തിയാണെന്ന് ബിജെപിയുടെ വക്താവ് അമിത് മാളവ്യ.
‘നല്ല’ വ്യക്തിയെ തന്നെ മുഖ്യമന്ത്രിയാക്കിയതില്‍ രാഹുല്‍ ഗാന്ധിക്ക് പരിഹാസരൂപേണ അമിത് മാളവ്യ നന്ദി പറഞ്ഞു. ചരണ്‍ജിത് സിങ് ചന്നിയെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് മൂന്ന് വര്‍ഷം മുമ്പ് ഇദ്ദേഹം ഒരു സ്ത്രീക്ക് അയച്ച അസഭ്യം നിറഞ്ഞ സന്ദേശം അയച്ചതായി ബിജെപി വെളിപ്പെടുത്തിയത്.
2018ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായ യുവതിയ്‌ക്കാണ് പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ജിത് സിംഗ് ചന്നി അസഭ്യ സന്ദേശം അയച്ചത്. അര്‍ധരാത്രി അസഭ്യസന്ദേശം അയയ്‌ക്കുന്നുവെന്നാരോപിച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രശ്‌നം പിന്നീട് പരിഹരിക്കപ്പെട്ടതായി അന്നത്തെ മുഖ്യമന്ത്രിയായ അമരീന്ദര്‍ സിങ് പ്രഖ്യാപിച്ചിരുന്നു. ഈ കേസ് മൂടിവെയ്‌ക്കുന്നതിടയിലാണ് പഞ്ചാബ് വനിതാ കമ്മീഷന്‍ സംസ്ഥാനസര്‍ക്കാരിന് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: