ടെഹ്റാന്: ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന് മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തെ ഒരുവിധത്തിലും അനുവദിക്കില്ലെന്ന് ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ താക്കീത്.
‘ഇറാന് അതിര്‍ത്തിയില്‍ കടന്നുകൂടി മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ തീവ്രവാദി ഗ്രൂപ്പുകളെയോ ഇസ്ലാമിക് സ്റ്റേറ്റിനെയോ അനുവദിക്കില്ല,’- റെയ്സി പറഞ്ഞു. താജിസ്ഥാന്‍ സന്ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു റെയ്സി.
ഇസ്ലാമിക് സ്റ്റേറ്റിന്റെ സാന്നിധ്യം അഫ്ഗാനിസ്ഥാന് മാത്രമല്ല, ഏഷ്യന്‍ പ്രദേശത്തിനാകെയും ഭീഷണിയാണെന്നും റെയ്സി പറഞ്ഞു. ആഗസ്ത് 15നാണ് താലിബാന് കാബൂള്‍ കീഴടക്കിയത്. ഇറാനും അഫ്ഗാനും തമ്മില്‍ ഏകദേശം 900 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: