ന്യൂദൽഹി: എൽഡിഎഫും യുഡിഎഫും കേരളത്തില്‍ തീവ്രവാദം വളരുന്നതിന് സഹായിക്കുകയാണെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം. അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസി എഎൻഐയോട് സംസാരിക്കുകയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനം.
നാർക്കോട്ടിക്സ് ജിഹാദ് പരമാർശത്തിന് ശേഷം ക്രിസ്ത്യൻ വിഭാഗക്കാർക്കും പാലാ ബിഷപ്പിനും സുരക്ഷ നൽകണമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണം.
കേരളത്തിൽ വലിയ തോതിലാണ് താലിബാനിസം വളരുന്നത്. കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിലെ പല ഭാഗങ്ങളിലും ഇത് ഉയർന്നു വരുന്നുണ്ട്. ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പരാമർശവും കണ്ണന്താനം ചൂണ്ടിക്കാട്ടി. സപ്തംബര്‍ ഒമ്പതിനാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദമായ പ്രഭാഷണം നടത്തിയത്. കേരളത്തില്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ കോളിളക്കമാണ് കേരളരാഷ്ട്രീയത്തില്‍ സൃഷ്ടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: