തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പദവി ശോഭന ജോര്‍ജ്ജ് രാജിവെച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജിപ്രഖ്യാപനമെന്നറിയുന്നു. മൂന്നര വര്‍ഷമായി ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്തതുതീര്ത്തതിനാലാണ് രാജിയെന്നാണ് ഇക്കാര്യത്തില്‍ ശോഭനയുടെ വിശദീകരണം.
2018ലാണ് ശോഭന ജോര്‍ജ്ജ് ഇടതുമുന്നണിയുടെ ഭാഗമായത്. കോണ്‍ഗ്രസിനുള്ളിലെ അവഗണനയായിരുന്നു ശോഭന ജോര്‍ജ്ജിനെ സിപിഎം കൂടാരത്തിലെത്തിച്ചത്. 1991,1996, 2001 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ചെങ്ങന്നൂരില്‍ നിന്നും ജയിച്ചിരുന്നു. പിന്നീട് കെ. കരുണാകരന് ഡി ഐസി രൂപീകരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടു. പിന്നീട് തിരിച്ചുവന്നെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അവഗണന നേരിടേണ്ടി വന്നു. 2016ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിക്കറ്റ് നല്കാത്തതിനാല് ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥിനെതിരെ മത്സരിച്ച് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: