ന്യൂദല്‍ഹി: 2019ല്‍ മോദിയെ കഠിനമായി വിമര്‍ശിച്ച ടൈംസ് മാഗസില്‍ 2021ല്‍ നിലപാട് തിരുത്തി. ഇപ്പോള്‍ ടൈംസ് മാഗസിന് തെരഞ്ഞെടുത്ത 100 നേതാക്കളില്‍ ഒരാള്‍ പ്രധാനമന്ത്രി മോദി.
2019ല്‍ ടൈംസ് മാഗസിന്റെ അന്താരാഷ്ട്ര പതിപ്പില്‍ വിവാദ തലക്കെട്ടോടെയാണ് മോദിയെ കവര്‍സ്റ്റോറിയാക്കിയത്. മോദിയെ വിഭജനത്തിന്റെ തലവന്‍ എന്നായിരുന്നു അന്ന് ടൈംസ് മാസിക വിശേഷിപ്പിച്ചത്. അതും ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ദിവസങ്ങളിലായിരുന്നു ഈ വിവാദ ലേഖനം ടൈംസ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മോദിക്ക് ഒന്നും സംഭവിച്ചില്ല. കോട്ടം തട്ടാതെ പതിന്മടങ്ങ് കരുത്തോടെ മോദി അധികാരത്തിലേക്ക് രണ്ടാം തവണയും തിരിച്ചെത്തി.
ഇപ്പോള്‍ 2021ല്‍ എത്തിയപ്പോള്‍ ടൈംസ് മാസിക അവരുടെ പഴയ നിലപാടുകള്‍ തിരുത്തുകയാണ്. ലോകത്തിലെ പല മേഖലകളിലും കരുത്തുതെളിയിച്ച 100 പേരുടെ ലിസ്റ്റില്‍ ടൈംസ് മാസിക മോദിയെക്കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയനേതാക്കളുടെ ലിസ്റ്റില്‍ ജോ ബൈഡനോടും ഷീ ജിന്‍പിങ്ങിനോടും ഒപ്പമാണ് മോദിയും ഇടം പിടിച്ചിരിക്കുന്നത്. മാത്രമല്ല, വാഷിംങ്ടണ്‍ പോസ്റ്റും ലാന്‍സെറ്റ് മാസികയും സിഎന്‍എന്നും ബിബിസിയും കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ മോദിയെ വിമര്‍ശിച്ചെങ്കിലും മോദിക്കെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ആരൊക്കെയോ മുടക്കിയ പണം പാഴായി എന്ന് വേണം കരുതാന്‍.
74 വര്‍ഷത്തെ സ്വതന്ത്ര ചരിത്രമുള്ള ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും ശേഷമുള്ള ഏറ്റവും കരുത്തനായ നേതാവായാണ് ടൈംസ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. മോദി ഇന്ത്യയെ സോഷ്യലിസ്റ്റ് ഭൂതകാലത്തില്‍ നിന്നും കാപിറ്റലിസത്തിന്റെ ഭാവിയിലേക്ക് കൈപടിച്ചുകൊണ്ടുപോകുമെന്നും അതിന്റെ ഭാഗമായി അങ്ങേയറ്റം ദൃഡനിശ്ചയത്തോടെ മോദി ചിലതെല്ലാം ചെയ്തൂവെന്നും ടൈംസ് ലേഖനം പറയുന്നു. രാജ്യത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്രയ്ക്കധികം ആധിപത്യം ചെലുത്തിയ മറ്റൊരു നേതാവില്ലെന്നും ടൈംസ് പറയുന്നു. ചില്ലറ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ടൈംസിനെ സംബന്ധിച്ചിടത്തോളം മോദിയുടെ ജനപ്രീതി തള്ളിക്കളയാനാവില്ലെന്നതിന്റെ തെളിവാണ് ലോകത്തിലെ 2021ലെ സ്വാധീനമുള്ള 100 ലോകവ്യക്തിത്വങ്ങള്ക്കടിയിലെ മോദിയുടെ സ്ഥാനം.
2014,2015, 2017 വര്‍ഷങ്ങളിലെ ടൈംസ് മാസികയുടെ 100 പേരുടെ ലിസ്റ്റില്‍ മോദി ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 2016ല്‍ മോദിയെ മാസിക ഒഴിവാക്കി. 2019ലും ഒഴിവാക്കി. എന്നാല്‍ വീണ്ടും 2021ല്‍ മോദി ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. മോദിയുടെ 71ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ കൂടിയാണ് ഈ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: