കോഴിക്കോട്: മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികവര്‍ഗക്കാര്‍ക്ക് നല്കി വരുന്ന സംവരണാനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണമെന്ന് ഭാരതീയ ജനത പട്ടികവര്‍ഗ മോര്‍ച്ച സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് ക്രിസ്ത്യന്‍, മുസ്ളീം വിഭാഗങ്ങളില്‍ അംഗമാകുന്ന ആള് പിന്നീട് പട്ടികവര്‍ഗ വിഭാഗത്തില്‍ അംഗമായിരിക്കില്ല എന്ന 1967ലെ പട്ടികജാതി-പട്ടിക വര്‍ഗ നിയമ ഭേദഗതി ബില്ലിലെ ഭേദഗതി പ്രകാരം നടപടി സ്വീകരിക്കണമെന്നും യോഗത്തിലവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
വനാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുക, ഭൂരഹിതരായ വനവാസികള്‍ക്ക് അഞ്ചേക്കറില്‍ കുറയാതെ കൃഷിഭൂമി അനുവദിക്കുക, കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കുക, പട്ടികവര്‍ഗ ജനസംഖ്യ കാലാനുസൃതമായി ഉയരുന്നതിനാല്‍ പട്ടികവര്‍ഗ സംവരണം രണ്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്തുക, പട്ടിക വര്‍ഗക്കാര്‍ കൂടുതലുള്ള പ്രദേശം പട്ടികവര്‍ഗ ജില്ലയായി പ്രഖ്യാപിക്കുക, തലയ്ക്കല്‍ ചന്തുവിന്റെ പേരില്‍ സൈനിക് സ്കൂള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കോഴിക്കോട്ട് നടന്ന യോഗം ഭാരതീയ ജനത പട്ടികവര്‍ഗ മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ. സത്യനാരായണ റെഡ്ഡി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: