Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീലങ്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥയും ചൈനയും

കോവിഡ് അനന്തരലോകത്ത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചു സ്വയം പര്യാപ്തതകൈവരിക്കുക എന്നത് മാത്രമായിരുന്നുഅതിജീവനത്തിനുള്ള ഏക വഴി. അതിനുതുനിയാതെ, അസ്ഥാനത്തെ പരിവര്‍ത്തനങ്ങള്‍ ലങ്കയെ തകര്‍ത്തു. ശ്രീലങ്കയുടെ ദുര്‍വിധി ഓരോ ഭാരതീയന്റെയും കണ്ണ് തുറപ്പിക്കണം.

രഞ്ജിത് ജി. കാഞ്ഞിരത്തില്‍ by രഞ്ജിത് ജി. കാഞ്ഞിരത്തില്‍
Sep 18, 2021, 05:53 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ശ്രീലങ്ക. ശ്രീലങ്കന്‍ രൂപ 2020 സെപ്റ്റംബറിലെ ഒരു ഡോളറിനു 184 എന്നനിരക്കില്‍ നിന്ന് ഇപ്പോള്‍ 230 എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. സര്‍വ്വത്രവിലക്കയറ്റവും, പണപ്പെരുപ്പവും കൂടാതെ വിദേശനാണ്യ ദൗര്‍ലഭ്യവും. അധികം താമസിയാതെ ഇന്ധന ദൗര്‍ലഭ്യവും ഭക്ഷ്യറേഷനിംഗും ഉണ്ടാകുമെന്നു മന്ത്രിമാര്‍തന്നെ പ്രഖ്യാപിക്കുന്നു. നാടിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ശ്രീലങ്ക സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. പബ്ലിക്‌സെക്യൂരിറ്റി ഓര്‍ഡിനന്‍സ് എന്ന ഉത്തരവിനൊപ്പം രാജ്യം പട്ടാളത്തെ ഏല്പിക്കാന്‍ പോകുകയാണ് ലങ്കന്‍ പ്രസിഡന്റ് ഗോദബായരാജ. അതിന്റെ ആദ്യപടിയായി കമ്മീഷണര്‍ ജനറല്‍ ഓഫ്എസ്സെന്‍ഷ്യല്‍ സര്‍വീസസ് എന്ന ഒരു ഭരണഘടനാതീതമായ പദവി നിര്‍മ്മിച്ച് അതിലേക്ക് മുന്‍ മേജര്‍ജനറല്‍ സേനാരത്‌നിവുന്‍ഹേലയെ നിയമിച്ചു. അവശ്യവസ്തുക്കളുടെ നീക്കം നിയന്ത്രിക്കുക എന്നതാണ് ഈ പദവിയുടെ ലക്ഷ്യം. .

ഇന്ത്യാ ഉപവന്‍കരയിലെ താരതമ്യേന സമ്പന്നരാജ്യമായിരുന്നു ശ്രീലങ്ക .ഉയര്‍ന്ന ആളോഹരിവരുമാനവും, ജിഡിപിയുമുള്ളഅവരുടെ സാമൂഹിക സൂചികകള്‍ കേരളത്തിനേക്കാള്‍ മുകളിലാണ്. പക്ഷെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് അവരുടെ സമ്പദ്‌വ്യവസ്ഥ ചുരുങ്ങി. വിദേശനാണ്യ ശേഖരം മൂന്നിലൊന്നായി കുറഞ്ഞു,  2.1 കോടിജനസംഖ്യയുള്ള ശ്രീലങ്കപോലെ ഒരു രാജ്യത്തിന് ഒരിക്കലും തികയാത്ത 2.8 ബില്യണ്‍ യുഎസ്ഡി എന്നഅവസ്ഥയില്‍എത്തി. 2021 സാമ്പത്തികവര്‍ഷത്തില്‍ ലങ്കക്കു അടച്ചു തീര്‍ക്കേണ്ട വിദേശകടം 2 ബില്യണ്‍  യുഎസ്ഡി ആണെന്നറിയുമ്പോഴാണ് ഈ തകര്‍ച്ചയുടെ ആഴം വ്യക്തമാകുക.

വാലിനു തീ പിടിച്ച പോലെ പെരുമാറുന്ന ലങ്കന്‍ സര്‍ക്കാരാകട്ടെ ദിശാബോധമില്ലാത്ത നടപടികളിലൂടെ സ്ഥിതി കൂടുതല്‍ വഷളാക്കി. പഞ്ചസാര,ഭക്ഷ്യഎണ്ണ, അരി, മണ്ണെണ്ണ എന്നിവയെല്ലാം ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യത്ത് കറന്‍സിയുടെ ചാഞ്ചാട്ടം നിമിത്തം ലെറ്റര്‍ ഓഫ്‌ക്രെഡിറ്റ് സംവിധാനം പരിപൂര്‍ണമായും തകര്‍ന്നു. ഇറക്കുമതി വ്യാപാരികള്‍ക്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് റിസ്‌ക്കവര്‍ നിര്‍ത്തല്‍ ചെയ്തു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. വ്യാപാരികള്‍ വ്യാപകമായി പൂഴ്‌ത്തിവെയ്‌പ്പ് തുടങ്ങിയപ്പോള്‍ വിപണിനിശ്ചലമായി. രാജ്യമെമ്പാടും ഭക്ഷ്യദൗര്‍ലഭ്യം ബാധിച്ചു. പരിഭ്രാന്തരായ ജനം കയ്യില്‍ കിട്ടിയതൊക്കെ വാങ്ങിക്കൂട്ടി. ഇത് കടകളുടെ മുന്നില്‍ നീണ്ട നിര സൃഷ്ടിച്ചു. കൊവിഡിന്റെ മൂന്നാം തരംഗം നടമാടുന്ന ശ്രീലങ്കയില്‍ ഇത് സ്ഥിതി വഷളാക്കി. അടിയന്തിര സാഹചര്യം നേരിടാന്‍ രാജ്യത്ത് 16 ദിവസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചു .

ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 25 മുതല്‍ 30 % വരെപലിശ പ്രഖ്യാപിച്ചു. തകര്‍ന്ന സമ്പദ്‌വ്യവസ്ഥ,ഉയര്‍ന്നവിലക്കയറ്റം ,ദുര്‍ബലമായകറന്‍സി എന്നിവയുടെ തെളിവാണ് ഇത്തരത്തിലെ ഉയര്‍ന്ന പലിശ. സര്‍ക്കാരാകട്ടെ പലിശ തുടരെ തുടരെ കൂട്ടുകയും നമ്മുടെ സിആര്‍ആര്‍ (ക്യാഷ്‌റിസര്‍വ്‌റേഷ്യോ )നു തുല്യമായ എസ്ആര്‍ആര്‍ (സ്റ്റാറ്റിയൂട്ടറി റിസര്‍വ്‌റേഷ്യോ)  രണ്ടില്‍നിന്നും 4 % കണ്ടു വര്‍ധിപ്പിക്കുകയും ചെയ്തു. വിദേശനിക്ഷേപകരെ ആകര്‍ഷിക്കാന്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ആകെ തകര്‍ന്ന സമ്പദ്ഘടനയെ വിശ്വാസമില്ലാതെ വിദേശനിക്ഷേപകരാരും തന്നെ ആ വഴിക്കു തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല അവശേഷിച്ചവര്‍ പോലും വിറ്റു പെറുക്കിസ്ഥലം വിടാന്‍ തുടങ്ങി. രാജ്യത്തെ കയറ്റുമതി വ്യാപാരികള്‍ അവര്‍ക്കു ലഭിക്കുന്ന വിദേശനാണ്യം ലോക്കല്‍ ബാങ്കുകളില്‍ നിക്ഷേപിക്കാതെ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കണമെന്ന നിബന്ധന വന്നു. ഗോദബായരാജപക്ഷെയുടെ കുടുംബത്തിലെ അഞ്ചു പേര്‍ അംഗങ്ങളായുള്ള സര്‍ക്കാരിന്റെ അപ്രഖ്യാപിത ഏകാധിപത്യമാണ് ലങ്കയില്‍. അമിതമായ സര്‍ക്കാര്‍വിധേയത്വം പുലര്‍ത്തുന്ന സ്ഥാപിത താത്പര്യക്കാരായ ലങ്കന്‍ മാധ്യമങ്ങള്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ തമസ്‌കരിക്കുകയും, ഒരു പടികൂടികടന്നു രാജ്യത്ത് എല്ലാം ശുഭമാണെന്നും കിംവദന്തികള്‍ വിശ്വസിക്കരുതെന്നും കൂടി മുഖപ്രസംഗമെഴുതിയപത്രങ്ങളുമുണ്ട്.

ചൈനീസ് പരാദത്തിന്റെ നുഴഞ്ഞുകയറ്റം

ഇന്ത്യാ ഉപവന്‍കരയിലാദ്യമായി സമ്പദ്‌വ്യവസ്ഥ തുറന്നുകൊടുത്ത രാജ്യമാണ് ശ്രീലങ്ക. പൊരിഞ്ഞ ആഭ്യന്തരയുദ്ധത്തിനിടയിലും അഭൂത പൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാനവര്‍ക്കു തുണയായത് ഈ തുറന്നവി പണിയാണ്. 2005 ല്‍ അധികാരമേറ്റ മഹിന്ദ്രരാജപക്ഷെ ചൈനയെ ലങ്കയിലേക്ക് വിളിച്ചു കയറ്റിയതോടെ രാജ്യത്തിന്റെ അധോഗതി തുടങ്ങി. കൊട്ടിഘോഷിച്ച സഹായങ്ങളൊക്കെ ചൈനീസ് എക്‌സിം ബാങ്കില്‍ നിന്നും വാണിജ്യനിരക്കിലുള്ള വന്‍ തുകകളുടെ വായ്പകളായിരുന്നു. ആ ഗണത്തില്‍ ഹമ്പന്‍തോഡ തുറമുഖവും സമീപത്തെ മട്ടാല രാജപക്ഷെ അന്താരാഷ്‌ട്രവിമാനത്താവളവും നിര്‍മിച്ചതോടെ ചീനയുടെ വായ്‌പ്പക്കെണിയില്‍ ലങ്ക പരിപൂര്‍ണമായും മുങ്ങി. കൊള്ളപ്പലിശക്കുവാങ്ങിയ കള്ളക്കടം തിരിച്ചു കൊടുക്കാനാകാതെ ഹമ്പന്‍തോഡ തുറമുഖമൊരു ചൈനീസ് കമ്പനിക്ക് 99 വര്‍ഷത്തെ ലീസിനു കൊടുക്കേണ്ടിവന്നു. എന്നിട്ടും വായ്പാതുകയില്‍ അടച്ചുതീര്‍ക്കാന്‍ ബാക്കിയുണ്ട്. മട്ടാലരാജപക്ഷെ അന്താരാഷ്‌ട്ര വിമാനത്താവളത്തെയാകട്ടെ എയര്‍ലൈന്‍ കമ്പനികളാല്‍ പരിത്യജിക്കപ്പെട്ട് The Worlds Emptiest Airport എന്ന് ഫോര്‍ബ്‌സ്മാഗസിന്‍ വിശേഷിപ്പിക്കുന്ന സ്ഥിതിവന്നു .

ചൈനക്ക് മാത്രം ലാഭമുണ്ടാക്കിയ ഈ മെഗാപദ്ധതികള്‍ തന്ത്രത്തില്‍ സ്വന്തമാക്കിയതിനു പിന്നാലെ അടുത്ത സ്‌നേഹപ്പാരയുമായി ചൈനീസ് പരാദം വീണ്ടും വന്നു. 2021 മാര്‍ച്ചു മാസത്തില്‍ ലങ്കയ്‌ക്ക് ചൈനയുമായി ഒരു കറന്‍സി സ്വാപ്പ് കരാര്‍ ഒപ്പിടേണ്ടി വന്നു. തദ്ഫലമായി ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ ചൈനയുടെ കറന്‍സിയായ യുവാന്‍ നിറയുന്ന അവസ്ഥയുണ്ടായി. സോവറിന്‍ ബോണ്ടുകള്‍ അടക്കമുള്ള വമ്പിച്ച വിദേശകടം വീട്ടുവാനോ മറ്റു രാജ്യങ്ങളുമായുള്ള ക്രയവിക്രയത്തിനോ യുവാന്‍ യോഗ്യമല്ല. ഇത് ലങ്കയുടെ അവശേഷിച്ച ശക്തി കൂടി ചോര്‍ത്തിക്കളഞ്ഞു. വായ്പാ തിരിച്ചടവ് മുടങ്ങി. 2016 ല്‍ 48 ബില്യണ്‍ ഡോളറായിരുന്ന ദേശീയ പൊതുകടം, 2021 ല്‍ 86 ബില്യണ്‍ ഡോളറായി കുതിച്ചു കയറി. അന്താരാഷ്‌ട്രറേറ്റിങ് ഏജന്‍സികള്‍ ലങ്കയുടെ ക്രഡിറ്റ്‌റേറ്റിങ് താഴ്‌ത്തി.ചൈനയുടെ ഈ കുതന്ത്രങ്ങളിലും വായ്‌പ്പക്കെണിയിലും വീഴാതെ അത്രയും കാലം പിടിച്ചു നില്ക്കാന്‍ ലങ്കക്കായത് അവരുടെ ടൂറിസം വരുമാനം കൊണ്ടായിരുന്നു .

അവിടെയും ചൈന ലങ്കയെ തകര്‍ത്തു. ചൈനീസ് നിര്‍മിതവൈറസ് കൊവിഡ്-19 ലോകമെങ്ങും പടര്‍ന്നപ്പോള്‍ ലങ്കന്‍ ടൂറിസം തകര്‍ന്നു തരിപ്പണമായി. വിദേശടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കാതെ വമ്പന്‍ ഹോട്ടലുകള്‍ പലതും പൂട്ടിപ്പോയി. ജിഡിപിയുടെപത്ത്ശതമാനത്തിനു മുകളില്‍ ടൂറിസം വരുമാനമുള്ള ലങ്കയ്‌ക്ക്പിന്നെ നിവൃത്തിയില്ലാതെയായി. ഒരൊറ്റ ഡോളര്‍പോലും അവിടേക്കുവരാതെയായി. വന്നുമറിയുന്ന ചൈനീസ് കറന്‍സി യുവാന്‍ ആകട്ടെ മറ്റാര്‍ക്കും വേണ്ടതാനും.

ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ പോളിസി

അധികാരതിമിരം ബാധിച്ച ഗോദബായരാജപക്ഷെ 2021 ന്റെതുടക്കത്തില്‍ പ്രഖ്യാപിച്ച ‘ഓര്‍ഗാനിക്ഫാമിങ് – ഫെര്‍ട്ടിലൈസര്‍പോളിസി’ ലങ്കയുടെ സമ്പദ്‌വ്യവസ്ഥയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിമാറി. അത് പ്രകാരം ഒരൊറ്റ നിമിഷംകൊണ്ട് രാജ്യം പരിപൂര്‍ണ്ണ ജൈവകൃഷിയിലേക്കു മാറി. രാസവളങ്ങളും കീടനാശിനികളും അടിയന്തിരമായി നിരോധിച്ചു.  

അവയുടെ ഇറക്കുമതി ഉടന്‍ പ്രാബല്യത്തോടെ നിര്‍ത്തി. പരിപൂര്‍ണ്ണ ജൈവകൃഷിയിലേക്കു മാറുന്ന ആദ്യരാജ്യമാകും ശ്രീലങ്ക എന്ന വായ്‌ത്താരി അന്താരാഷ്‌ട്രവേദികളില്‍ ഉയര്‍ന്നു കേട്ടു. ഇന്ത്യയിലെ പരിസ്ഥിതി പ്രവര്‍ത്തക വന്ദനശിവ ആയിരുന്നു ഈ പദ്ധതിയുടെ ഉപദേശക. പക്ഷെ കൃഷി ശാസ്ത്രജ്ഞര്‍, പ്ലാന്റര്‍മാര്‍ സാമ്പത്തിക വിദഗ്ധര്‍ എന്നിവരോടൊന്നും കൂടിയാലോചിക്കാതെ നടപ്പിലാക്കിയ ഈ നയം തിരിച്ചടിയായി.

ചൈനീസ് ഏകാധിപതി മാവോസേതുങ് 1958 ല്‍ രാജ്യത്തെകുരുവികളെ മുഴുവന്‍ കൊന്നൊടുക്കുവാന്‍ ഉത്തരവിട്ടിരുന്നു. സ്മാഷ് സ്പാരോ ക്യാംപെയ്ന്‍ എന്നറിയപ്പെട്ട ഈ പ്രക്രിയയുടെ ഫലമായി രാജ്യത്ത് പരിപൂര്‍ണമായി കുരുവികള്‍ ഇല്ലാതായതോടെ പ്രകൃതിയിലെ ആഹാരശൃംഖല തകര്‍ന്നു. കീടങ്ങള്‍ പെറ്റുപെരുകി. അവ വ്യാപകമായി കൃഷി നശിപ്പിക്കാന്‍ തുടങ്ങി. തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ പതിനഞ്ചുദശലക്ഷം ചൈനക്കാര്‍ പട്ടിണി കിടന്നു മരിച്ചു. സമാനമായ അവസ്ഥയിലേക്കാണ് ശ്രീലങ്കയുടെയും പോക്ക്. വളമില്ലായ്മയും കീടനാശിനി ഉപയോഗിക്കാത്തതും കാര്‍ഷിക വിളകളെ ഗണ്യമായി ബാധിച്ചു. തേയിലകൃഷി തകര്‍ന്നുകഴിഞ്ഞു. ലോകത്തിന്റെ കറുവപ്പട്ട ഉത്പാദനത്തിന്റെ 85 % ലങ്കയുടെ സംഭാവനയാണ്. അതിപ്പോള്‍ പകുതിയായി മാറി. വളമില്ലായ്മ മൂലവും കീടങ്ങളുടെ ആക്രമണത്തിലും കുരുമുളക്, ഉരുളക്കിഴങ്ങ്,തക്കാളി, നെല്ല് തുടങ്ങിയവയെല്ലാം തകര്‍ന്നു.  

കമ്പോസ്റ്റ് അധിഷ്ഠിത ജൈവവളം കര്‍ഷകര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നിര്‍മ്മിക്കുവാനുള്ള ഒരു നടപടിയും കൈക്കൊണ്ടില്ല. യുക്തിപൂര്‍വ്വമല്ലാത്ത ഈ തീരുമാനത്തിനെതിരെ നേച്ചര്‍ പോലെയുള്ള അന്താരാഷ്‌ട്രമാധ്യമങ്ങള്‍ രംഗത്ത്‌വന്നു .

ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഒരു നടപടിയുമെടുക്കാതെ ലങ്കന്‍ സര്‍ക്കാര്‍ വാഹനങ്ങള്‍, ഭക്ഷ്യഎണ്ണ മഞ്ഞള്‍ എന്നിവയുടെയൊക്കെ ഇറക്കുമതി നിരോധിച്ചു. രാജ്യത്തെ സ്വകാര്യബാങ്കുകള്‍ക്ക് വിദേശനാണ്യം ഒരു കൗതുക വസ്തുവായിമാറി. ഭക്ഷണം, ഇന്ധനം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇറക്കുമതിചെയ്യുന്ന ഒരു രാജ്യത്തെ സംബന്ധിച്ച് സമ്പദ് വ്യവസ്ഥ ഊര്‍ധ്വന്‍ വലിക്കുന്നതിനു തുല്യമാണിത്. കൂനിന്മേല്‍ കുരുപോലെ പുതുതായി നിയമിക്കപ്പെട്ട കമ്മീഷണര്‍ ജനറല്‍ ഓഫ് എസ്സെന്‍ഷ്യല്‍ സര്‍വീസസ് -മേജര്‍ ജനറല്‍ സേനാരത് നിവുന്‍ഹേലയുടെ നിര്‍ദേശാനുസരണം സൈന്യം റെയ്ഡുകള്‍ നടത്താന്‍ തുടങ്ങി .

ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ട ഒരു തസ്തികയിലേക്ക്‌സിവിലിയനെ നിയമിക്കാതെ ഒരു പട്ടാള ഓഫീസറെ നിയമിച്ചതോടെ ബുദ്ധിശൂന്യതയുടെ ഉച്ചസ്ഥായിയിലാണ് തങ്ങളെന്ന് ലങ്കന്‍സര്‍ക്കാര്‍ തുറന്നു പ്രഖ്യാപിച്ചു .

ആഭ്യന്തര വരുമാനത്തിന്റെ സിംഹഭാഗവും പട്ടാളത്തെ തീറ്റിപ്പോറ്റാന്‍ ഉപയോഗിക്കുന്ന രാജ്യമാണ് ലങ്ക. 2 .1 കോടിജനങ്ങള്‍ക്ക് ഒന്നേകാല്‍ ലക്ഷം സൈനികരുണ്ട് ലങ്കയില്‍.138 കോടിജനങ്ങളുള്ള ഇന്ത്യയില്‍ കരസേനയുടെ സംഖ്യാബലം  12.5 ലക്ഷമാണ് എന്നറിയുമ്പോഴാണ് ജനസംഖ്യ -സൈനിക അനുപാതത്തിലെ ഈ അസന്തുലിതാവസ്ഥ മനസ്സിലാകുക .

കോവിഡ് അനന്തരലോകത്ത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ചു സ്വയം പര്യാപ്തതകൈവരിക്കുക എന്നത് മാത്രമായിരുന്നുഅതിജീവനത്തിനുള്ള ഏക വഴി. അതിനുതുനിയാതെ, അസ്ഥാനത്തെ പരിവര്‍ത്തനങ്ങള്‍ ലങ്കയെ തകര്‍ത്തു. ശ്രീലങ്കയുടെ ദുര്‍വിധി ഓരോ ഭാരതീയന്റെയും കണ്ണ് തുറപ്പിക്കണം. തൊട്ടടുത്ത ദ്വീപുരാജ്യം മുങ്ങിത്താഴുമ്പോള്‍ ഭാരതീയസമ്പദ്‌വ്യവസ്ഥയും ഓഹരിവിപണിയും മുന്നോട്ടു കുതിക്കുകയാണ്. ഇവിടെയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തെ ഓരോ ഭാരതീയനും അഭിനന്ദിക്കേണ്ടത്. ‘ആത്മനിര്‍ഭര്‍ഭാരത്’ എന്ന ധൈഷണികമായ പദ്ധതിയിലൂടെ മൊട്ടു സൂചി മുതല്‍ ഉപഗ്രഹം വരെ നമ്മുടെ വിഭവശേഷി കൊണ്ട് നിര്‍മിക്കാനുള്ള പ്രോത്സാഹനമാണ് മോദിസര്‍ക്കാര്‍ ജനതയ്‌ക്ക് നല്‍കിയത്. .

Tags: china
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അപൂര്‍വ്വ ഭൗമ കാന്തം (നടുവില്‍) ആനന്ദ് മഹീന്ദ്ര (വലത്ത്)
India

ചൈനയുടെ വെല്ലുവിളി സഹിക്കാനാവുന്നില്ല; ഇന്ത്യയ്‌ക്ക് വേണ്ടി അപൂര്‍വ്വ ഭൗമ കാന്തം നിര്‍മ്മിക്കുമെന്ന് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

India

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

Chinese President Xi Jinping
World

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഷീ ജിന്‍പിങ്ങിനെ മെയ് 21 മുതല്‍ കാണാനില്ലെന്ന് കിംവദന്തി; അധികാരം വിട്ടൊഴിഞ്ഞോ?എന്തുകൊണ്ട് അപ്രത്യക്ഷനായി?

India

റഡാറുകൾക്ക് തൊടാൻ പോലുമാകില്ല ; ഇന്ത്യയ്‌ക്കായി ഇസ്രായേൽ നൽകുന്നു ലക്ഷ്യം പിഴയ്‌ക്കാത്ത ബാലിസ്റ്റിക് മിസൈൽ ‘ ലോറ ‘

പുതിയ വാര്‍ത്തകള്‍

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies