പൂനെ: ലോക പ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പദ്നമനാഭന് അന്തരിച്ചു. 64 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടര്‍ന്ന് പൂനെയില്‍ വെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം കരമന സ്വദേശിയാണ്. പൂനെ ഇന്റര്‍ യൂനിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്സ് അക്കാദമിക് വിഭാഗത്തിന്റെ ഡീനായിരുന്നു അദ്ദേഹം.
ഗുരുത്വാകര്‍ഷണവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠന മേഖല.എമെര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന സംഭാവന. 2008-ല്‍ അമേരിക്കയിലെ ഗ്രാവിറ്റി റിസര്‍ച്ച് ഫൗണ്ടേഷന്റെ സമ്മാനം ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് ഇദ്ദേഹത്തിന് ലഭിച്ചു. 300ല്‍ അധികം അന്താരാഷ്ട്ര ജേണലുകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2021-ലെ ശാസ്ത്ര പുരസ്കാരം അദ്ദേഹം നേടിയിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ യുവശാസ്ത്രജ്ഞനുള്ള പുരസ്കാരം,ബിര്‍ള ശാസ്ത്രപുരസ്കാരം, ഭൗതികശാസ്ത്രങ്ങള്‍ക്കുള്ള ഭട്നാഗര്‍ പുരസ്കാരം,സി.എസ്.ഐ.ആര് മില്ലേനിയം മെഡല്‍,പത്മശ്രീ ,ദി വേള്‍ഡ് അക്കാദമി ഓഫ് സയന്‍സസ് പ്രൈസ് ഇന്‍ ഫിസിക്സ്, വൈനു-ബാപ്പു മെഡല്‍,ഇന്‍ഫോസിസ് പ്രൈസ് ഇന്‍ ഫിസിക്കല്‍ സയന്‍സസ് എന്നീങ്ങനെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: