വിതുര: ജന്മഭൂമി പത്രത്തിന്റെ പ്രചരണമാസ പദ്ധതിയില്‍ പങ്കാളിയായി പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ. ഒരു വര്‍ഷത്തെ വരിസംഖ്യ നല്‍കിയാണ് രാജ്യം പദ്മശ്രീ നല്കി ആദരിച്ച വനമുത്തശ്ശി ജന്മഭൂമിയുടെ പ്രചരണത്തിന്റെ ഭാഗമായത്. ദേശിയതയോടൊപ്പം അടിയുറച്ച് നില്ക്കുന്ന ജന്മഭൂമി എല്ലാവരും വായിക്കുകയും വരിക്കാരാകുകയും ചെയ്യണമെന്ന് അവര്‍ പറഞ്ഞു. വര്‍ഷങ്ങളായി ജന്മഭൂമി ദിനപത്രമാണ് വായിക്കാറുള്ളതെന്നും ലക്ഷ്മിക്കുട്ടിയമ്മ പറഞ്ഞു.
പണത്തിനായി ടൂറിസ്റ്റുകളെ വനത്തിലേക്ക് ആനയിച്ചുകൊണ്ടു പോകുമ്പോള്‍ മൃഗങ്ങള്‍ കാടിറങ്ങുകയാണ്. ആനയുടേതടക്കമുള്ള ശല്ല്യങ്ങള്‍ കൂടുതലായി വനവാസി സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ലക്ഷ്മിക്കുട്ടിയമ്മ വെളിപ്പെടുത്തു. വനത്തിലേക്ക് കൈയേറ്റം നടത്തുമ്പോള്‍ ഏറ്റവുമധികം അനുഭവിക്കുന്നത് വനവാസികളാണ്. സര്‍ക്കാര്‍ ഇക്കാര്യം തിരിച്ചറിയണം. വനവാസികളെയും മനുഷ്യരായി പരിഗണിക്കണം. കാടിറങ്ങുന്ന മൃഗങ്ങള്‍ വനവാസികള്‍ വളര്‍ത്തുന്ന കൃഷികള്‍ അപ്പാടെ തകര്‍ക്കുകയാണ്. സര്‍ക്കാര്‍ റേഷന്‍ കൊണ്ടുമാത്രം വനവാസികള്‍ക്ക് ജീവിക്കാനാവില്ല. അവര്‍ പ്രകൃതിയില്‍ നിന്നുള്ള വിഭവങ്ങളെക്കൂടി ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. അതിനാല്‍ സര്‍ക്കാരും വനംവകുപ്പും ഉടന്‍ ഇടപെടണമെന്നും ലക്ഷ്മിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: