മംഗളൂരു: മംഗളൂരു വിമാനത്താവളം വഴിയുള്ള വന്‍ സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടി. ഇന്ന് രാവിലെ അഞ്ചുമണിയോടെ ദുബായ് നിന്നും മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനായ കാസര്‍കോട് പൂച്ചക്കാട് സ്വദേശി ജാഫര്‍ കല്ലിങ്കലിന്റെ (29) ശരീരത്തില്‍ നിന്നും 41 ലക്ഷം രൂപ മതിപ്പുള്ള സ്വര്‍ണമാണ് പിടികൂടിയത്. 3 ക്യാപ്സൂള്‍ രൂപത്തിലുള്ള സ്വര്‍ണം യുവാവിന്റെ മലദ്വാരത്തില്‍ നിന്നുമാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇതിന് 854 ഗ്രാം തൂക്കം ഉണ്ട്. ഇത്രയധികം സ്വര്‍ണം ഇത്തരത്തില്‍ കടകത്തുന്നത് ജീവന് തന്നെ നഷ്ടമാകാന്‍ ഇടയാക്കുമെന്ന് കസ്റ്റംസ് മുന്നറിയിപ്പ നല്കി. മാത്രമല്ല, ഇത്രയും സ്വര്‍ണം ശരീരത്തില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിന് ഭാഗമായുണ്ടാകുന്ന പ്രയാസങ്ങള്‍ ഇത്തരക്കാര്‍ അനുഭവിക്കേണ്ടിവരുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിയില്‍ നിലച്ചിരുന്ന സ്വര്‍ണക്കടത്ത് മംഗളൂരു വിമാനത്താവളം സജീവമായതോട് കൂടിയാണ് വീണ്ടും ആരംഭിച്ചത്. ശരീരത്തിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുന്ന സ്വര്‍ണം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും വീണ്ടെടുക്കാന്‍ വലിയ പ്രയാസം നേരിടുന്നുണ്ടെന്നും എന്നാല്‍ ഒരു വിട്ടുവീഴ്ചക്കും കസ്റ്റംസ് ഒരുക്കമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളായി അഞ്ചോളം യാത്രക്കാരെയാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മംഗളുരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്.കാസര്‍കോട് ചെങ്കള സിറ്റിസിന് നഗര്‍ പൊടിപാളം സ്വദേശി ഹുസൈന് റസി മൊയ്ദീന് അബൂബക്കര്‍ എന്ന യുവാവിനെ കഴിഞ്ഞ ദിവസം സ്വര്‍ണമായി പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: