ഹൈദരാബാദ് : ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ സൈദാബാദില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജു എന്നയാളെയാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ ശരീരത്തിലെ അടയാളം നോക്കിയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തെലങ്കാന ഡിജിപി പ്രതിയുടെ മൃതദേഹം കണ്ടെത്തിയ മരണവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ ഒമ്പതിനാണ് സൈദാബാദില്‍ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായി മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.
കേസില്‍ ജനങ്ങളില്‍ നിന്നും പ്രതഷേധം ഉയര്‍ന്നതോടെ തെലങ്കാന സര്‍ക്കാരും പോലീസും കടുത്ത പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ നേരത്തെ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഹൈദരാബാദിലും സെക്കന്തരാബാദിയും സൈദാബാദിലും വ്യാപകമായി പോലീസ് തെരച്ചില്‍ നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തിരുന്നു. ഒമ്പത് സംഘങ്ങളായി തിരിഞ്ഞ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. അതിനിടെയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്.
2019-ല്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്ന കേസിലെ നാല് പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തെലങ്കാന പോലീസ് വെടിവെച്ച് കൊന്നിരുന്നു. സമാനമായ രീതിയില്‍ രാജുവിനേയും വധിക്കണമെന്ന് സമൂഹമാധ്യമങ്ങളിലടക്കം ആവശ്യമുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ തെലങ്കാന പോലീസിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. അതേസമയം പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: