കോട്ടയം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട് വര്‍ഗ്ഗീയ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. ഇന്ന് രാവിലെ കോട്ടയത്ത് എത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
ബിഷപ്പ് പ്രാതലിന് ക്ഷണിച്ചു. ഞാന്‍ വന്നു, കഴിച്ചു. സൗഹൃദം പങ്കുവച്ചു. ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതല്ല. ഞങ്ങള്‍ തമ്മില്‍ സാഹിക വിഷയങ്ങള്‍ സംസാരിച്ചു. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താല്‍ അതെങ്ങനെ ശരിയാകും.
ഒരു മതത്തിനേയും അദ്ദേഹം റെഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫര്‍ ചെയ്തിട്ടുണ്ടാകും. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല. എന്നായിരുന്നു സുരേഷ് ഗോപി മറുപടി നല്‍കിയത്.
കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാത്ത എസ്ഐയെ കൊണ്ട സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിക്ക് സര്‍ക്കുലര്‍ ഉണ്ടോയന്നും സുരേഷ് ഗോപി ചോദിച്ചു. ഉണ്ടെങ്കില്‍ അത് കാണിക്കട്ടേ. പോലീസ് അസോസിയേഷന് രാഷ്ട്രീയം കളിക്കരുത്. പോലീസ് അസോസിയേഷനൊന്നും ജനങ്ങള്‍ക്ക് ചുമക്കാനാകില്ല. അതെല്ലാം അവരുടെ വെല്‍ഫയറിന് മാത്രമുള്ളതാണ്. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു.
പോലീസ് കേരളത്തിലാ. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അതനുസരിച്ചേ പറ്റൂ. ഇക്കാര്യത്തില്‍ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാന്‍ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: