കോട്ടയം : പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാനായി രാജ്യസഭാ എംപി സുരേഷ് ഗോപി ബിഷപ്പ് ഹൗസില്‍. ഇരുവരും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുകയാണ്. നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്.
ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. അതിനുശേഷം നിലപാട് സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പി.കെ. കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കള്‍ നേരത്തെ ബിഷപിനെ കണ്ട് പിന്തുണ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് സുരേഷ് ഗോപിയും അദ്ദേഹത്തെ കാണാനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: