ന്യൂദല്‍ഹി: എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജെ ഇ ഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൊത്തം 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്കു കിട്ടി.ഇവരില്‍ മലയാളികളില്ല
കേരളത്തില്‍ നിന്ന് ഒന്നാമതെത്തിയത് തൃശ്ശൂര്‍ സ്വദേശി സി. ശ്രീഹരി.ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍,തൃശ്ശൂര്‍ വെളളാട് ലെയിന്‍ ഗോവിന്ദ് മാനറില്‍ ആര് ചന്ദ്രന്റേയും സുധാവിയുടേയും മകനാണ് ശ്രീഹരി. 99.99 ശതമാനം മാര്‍ക്കാണ് ശ്രീഹരിക്ക്
പെണ്‍കുട്ടികളില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി ‘സുരഭി’യില്‍ നിവേദ്യ വി നായര്‍ ഒന്നാമതെത്തി..99.64 ശതമാനം മാര്‍ക്കോടെയാണ് നിവേദ്യ ഒന്നാമതെത്തിയത്. രാജ്യത്ത് 3982-ാം റാങ്കും.
കോട്ടയം ആര് ഐ ടി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ വിനീഷ് വി നായരുടേയും കുന്നന്താനം എന്‍എസ്എസ് ഹൈസ്ക്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക സന്ധ്യാ റാണിയുടെയും മകളാണ്.വിദ്യാവിഹാറിലായിരുന്നു പ്ലസ്ടു പഠനം. പത്താം ക്ളാസ് വിദ്യാര്‍ത്ഥി നിതേജ് സഹോദരന്. കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ മദ്രാസ് ഐഐടിയില്‍ പ്രവേശനമാണ് നിവേദ്യയുടെ ലക്ഷ്യം
വിശദമായ ഫലം jeemain.nta.nic.in ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: