Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിന് കാലിടറി; ഡാനില്‍ മെദ്‌വെദേവിന് ആദ്യ ഗ്രാന്‍ഡ് സ്ലാം

ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് മെദ്‌വെദേവ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 05:00 am IST
in Sports

ന്യൂയോര്‍ക്ക്: ചരിത്ര നേട്ടത്തിലേക്കുളള വഴിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് കാലിടറി വീണു. യുഎസ് ഓപ്പണിന്റെ കലാശപ്പോരില്‍ ലോക രണ്ടാം നമ്പര്‍ ഡാനില്‍ മെദ്‌വെദേവിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ദ്യോക്കോവിച്ചിന് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം  നേട്ടവും 21 ഗ്രാന്‍ഡ് സ്ലാമെന്ന റെക്കോഡും നഷ്ടമായി.  നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വെദേവ് ദ്യോക്കോവിച്ചിനെ മറികടന്ന് കിരീടം നേടിയത്. ഈ റഷ്യന്‍ താരത്തിന്റെ കന്നി ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.  

ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍  6-4, 6-4, 6-4 എന്ന സ്‌കോറിനാണ്  മെദ്‌വെദേവ് സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്.  ഇതോടെ കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാമെന്ന ദ്യോക്കോവിച്ചിന്റെ സ്വപ്‌നം പൊലിഞ്ഞു. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണന്‍, വിംബിള്‍ഡണ്‍ കിരീടങ്ങള്‍ പോക്കറ്റിലാക്കിയ ദ്യോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ കൂടി നേടിയിരുന്നെങ്കില്‍ കലണ്ടന്‍ ഗ്രാന്‍ഡ് സ്ലാം നേടാമായിരുന്നു. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന പുരുഷ താരമാകാമെന്ന പ്രതീക്ഷയും തകര്‍ന്നു. ദ്യോക്കോ നിലവില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം ഇരുപത് ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്.  

മറാട് സഫിനുശേഷം ഒരു ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന റഷ്യന്‍ താരമാണ് ഡാനില്‍ മെദ്‌വെദേവ്. 2005 ല്‍ മാറാട് സഫിന്‍  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയിാുന്നു.  രണ്ടാഴ്ചക്കിടെയുണ്ടായ കടുത്ത മാനസിക സമ്മര്‍ദം ഫൈനലിലെ പ്രകടനത്തെ ബാധിച്ചു. താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു പല കാര്യങ്ങളും. എല്ലാം അവസാനിച്ചതില്‍ ആശ്വാസമുണ്ട്. തോല്‍വിയില്‍ നിരാശയുണ്ടെന്നും ദ്യോക്കോവിച്ച് മത്സരശേഷം പറഞ്ഞു. 1969 ല്‍ ഓസ്‌ട്രേലിയയുടെ റോഡ് ലവറിനുശേഷം കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കാനുള്ള അവസരമാണ്് ദ്യോക്കോവിച്ചിന് നഷ്ടമായത്. ഒരു വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ലാം നേടുന്ന താരത്തിനാണ് കലണ്ടര്‍ ഗ്രാന്‍ഡ് സ്ലാം ലഭിക്കുക.

Tags: യുഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ യു എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘം പങ്കെടുക്കും; സാമ്പത്തിക, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ചര്‍ച്ച നടത്തും

Athletics

യുഎസ് ക്ലാസിക്കില്‍ നേട്ടം; തിരിച്ചുവരവ് ഗംഭീരമാക്കി ബൈല്‍സ്

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

World

തീവ്രവാദ ബന്ധം ; മാലദ്വീപിലെ 20 വ്യക്തികള്‍ക്കും 29 കമ്പനികള്‍ക്കും വിലക്കേര്‍പ്പെടുത്തി അമേരിക്ക

World

യുഎസ് പ്രസിഡന്റ്; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് ഹിര്‍ഷ് വര്‍ധന്‍ സിംഗ്, മത്സരിക്കാനൊരുങ്ങുന്ന 3-ാമത്തെ ഇന്ത്യന്‍ വംശജന്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.