കൊച്ചി: കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതി താമസിക്കുന്നത് മിലിട്ടറി കോളനിയില്‍. ചന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയാണ് (48) െ്രെകംബ്രാഞ്ചിെന്റ പിടിയിലായത്. കൂത്താട്ടുകുളത്തിനടുത്ത് പൈങ്കുറ്റിയില്‍ സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍ ആഡംബര വീട് വാടകക്കെടുാണ് ് കോടികളുടെ വ്യാജ കറന്‍സി നിര്‍മിച്ചത്.
സൈബര്സെല്ലിെന്റ സഹായത്തോടെയാണ് ലക്ഷ്മിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കള്ളനോട്ട് സംഘമെന്ന വ്യാജേനെ ഇവരെ ഫോണിലൂടെ ബന്ധപ്പെട്ടു. ഈയിടെ ലഭിച്ച നോട്ട് നിലവാരമില്ലെന്നും കത്തിച്ചുകളഞ്ഞെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി.മികച്ച നോട്ടുകള്‍ കൈവശമുണ്ടെന്നറിയിച്ച് കുമളി ബസ് സ്?റ്റാന്‍ഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഓട്ടോയില്‍ വേഷംമാറി എത്തിയ ഉദ്യോഗസ്ഥര്‍ പണം കൈമാറുന്നതിനിടെ ലക്ഷ്മിയെ പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും പതിനായിരം രൂപയും പിടിച്ചെടുത്തു.
കള്ളക്കടത്ത് , സാമ്പത്തിക തട്ടിപ്പ് , തീവ്രവാദം എന്നിവയക്ക് നേതൃത്വം നല്കുന്ന സംഘങ്ങള്‍ സൈനിക ക്യാമ്പുകള്‍ക്ക് സമീപം വീടുകള്‍ വാടകയക്കെടുത്ത് താമസിക്കുന്നത് അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സൈനികരുടേയോ മുന്‍ സൈനികരുടേയോ വീടുകളാണ് കൂടുതലും വാടകയ്ക്കെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: