തൃക്കരിപ്പൂര്‍: വിസാ കലാവധി കഴിഞ്ഞും കാസര്‍കോട് ജില്ലയില്‍ തുടരുന്ന കോസ്റ്ററിക ഫുട്ബോള്‍ താരത്തിനെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ചന്തേര പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഫുട്ബോള്‍ താരത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
കേസെടുത്ത ശേഷം മജിസ്ട്രേടിന് മുന്നില്‍ ഹാജരാക്കി കോസ്റ്ററിക എംബസിയെ അറിയിച്ച് താരത്തെ തിരിച്ചയക്കാനുള്ള നടപടിയെ കുറിച്ചാണ് പൊലീസ് ആലോചിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് കോസ്റ്ററിക ഫുട്ബോള്‍ താരം ഇന്ത്യയിലെത്തിയത്. കാസര്കോട്ടെത്തിയിട്ട് ഒരാഴ്ച ആകുന്നതേയുള്ളു.
വിവിധ ക്ലബുകള്‍ക്ക് വേണ്ടി ടൂര്‍ണമെന്റില്‍ കളിക്കാനാണ് എത്തിയതെന്നാണ് താരത്തിന്റെ വിശദീകരണം. കൊവിഡ് കാരണം മത്സരങ്ങള്‍ നടക്കാതായതോടെ താരം സാമ്പത്തീക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം. തൃക്കരിപ്പൂര്‍ നടക്കാവിലാണ് ഇയാള്‍ താമസിച്ചു വന്നിരുന്നത്. ബിലാല്‍ എന്നയാള്‍ക്കൊപ്പം താമസിച്ച് ഫുട്ബോള്‍ കളിക്കാര്‍ക്ക് പരിശീലനം നല്കി വരികയായിരുന്നു. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരുന്നുണ്ട്. വിദേശ പൗരന്മാര് താമസിക്കുന്ന വിവരം അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: