ബത്തേരി: കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമായി നീലഗിരി. കൊറോണ വ്യാപനത്തോടൊപ്പം കേരളത്തില്‍ നിപ്പയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍. കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളെല്ലാം പൂര്‍ണ്ണമായി അടച്ചു. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് തമിഴ്നാട്ടിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കേരളത്തില്‍ നിന്ന് തമിഴ്നാടന്‍ അതിര്‍ത്തികടക്കണമെങ്കില്‍ കടുത്ത നിയന്ത്രണങ്ങളാണ് എര്‍പ്പെടുത്തിയിരിക്കുന്നത്. നീലഗിരിയില്‍ നിന്ന് വിവിധ ആവശ്യങ്ങളുമായി നിരവധി ആളുകള്‍ കേരളത്തിലെത്തുന്നുണ്ട്. ഇവരെല്ലാം തിരികെ തമിഴ്നാട്ടില്‍ പ്രവേശിക്കാനും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം. മുന്‍പ് നീലഗിരിയിലെസ്ഥിരതാമസക്കാര്ക്ക് ഇളവ് നല്‍കിയിരുന്നു. ഇതോടൊപ്പം സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകള്‍ എല്ലാം പൂര്‍ണമായി അടച്ചു.
ഇതോടെ നിലഗിരിയിലേക്കുള്ള പ്രവേശനം പ്രധാന പാതകളിലൂടെ മാത്രമായി. കേരളത്തില്‍ കൊറോണ വ്യാപനത്തോടൊപ്പം നിപ്പയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നീലഗിരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ പുതിയ ഉത്തരവ് വന്നതോടെ വലിയ ആശങ്കയിലാണ്. തമിഴ്നാട്ടില്‍ നിന്ന് നിരവധി ആളുകള്‍ കേരളത്തിലേക്ക് ജോലിക്ക് വരുന്നവരുടെ കര്യമാണ് ദുരിതം. നിയമം കര്‍ശനമാക്കിയ ഇവരുടെ വരുമാനത്തില്‍ നല്ലൊരു ഭാഗം സര്‍ട്ടിഫിക്കറ്റ് വേണ്ടി ചെലവഴിക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: