ഇന്ത്യന്‍ സാങ്കേതികവിദ്യയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി എയര്‍ടെല്‍ . മനേസറില്‍ തത്സമയം ഇന്ത്യയിലെ ആദ്യത്തെ ക്ലൗഡ് ഗെയിമിംഗ് പരീക്ഷണം നടത്തി. ടെലികോം മേഖലയില്‍ നിരവധി നേട്ടം കൈവരിച്ച എയര്‍ടെല്‍ ഇന്ത്യയിലെ രണ്ട് മുന്‍നിര ഗെയിമര്‍മാരായ മാംബ (സല്‍മാന്‍ അഹ്മദ്), മോര്‍ട്ടല്‍ (നമന്‍ മാത്തൂര്‍) എന്നിവരെ ഈ പ്രദര്‍ശനത്തിനായി ക്ഷണിച്ചത്.
ഇരുഗെയിമര്‍മാര്‍ക്കും 3500 മെഗാഹെര്‍ട്‌സ് ഉയര്‍ന്ന ശേഷിയുള്ള സ്‌പെക്ട്രം ബാന്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മിഡ്‌സെഗ്മെന്റ് സ്മാര്‍ട്ട്‌ഫോണുകളും, 1 ജിബിപിഎസിലധികം വേഗതയും 10 മില്ലിസെക്കന്‍ഡുകളുടെ ലേറ്റന്‍സിയുമുള്ള സൗകര്യമാണ് നല്‍കിയത്. 5 ജി നിന്നും ലഭിക്കുന്ന അത്ഭുതകരമായ ഗെയിമിംഗ് അനുഭവം ഭാരതത്തിലെ ക്ലൗഡ് ഗെയിമിംഗ് ആശയത്തില്‍ പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഇരു കളിക്കാരും വ്യക്തമാക്കിയത്.
തങ്ങളുടെ ഗെയിമിംഗ് അനുഭവം ഉയര്‍ന്ന ക്ഷമതയുള്ള കംപ്യൂട്ടറുകളിലും സ്മാര്‍ട്ട്‌ഫോണ്‍ കണ്‍സോളുകളിലും മാത്രം ലഭിക്കുന്ന ഒന്നാണ്. 5 ജി നെറ്റ്‌വര്‍ക്കിലൂടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് രംഗം വളരുമെന്നത് ഉറപ്പാണെന്നും മുന്‍നിര ഗെയിമര്‍മാര്‍ വ്യക്തമാക്കി. മറ്റു രാജ്യങ്ങളിലെ പോലെ നമ്മുടെ രാജ്യത്തും ഗെയിമിനു കൂടുതല്‍ പരിഗണന ലഭിക്കും. ഗെയിമുകള്‍ നിര്‍മ്മിക്കാനും പ്രചരിപ്പിക്കാനും അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇവര്‍ പറഞ്ഞു.
എയര്‍ടെല്‍ 5 ജി, ക്ലൗഡ് ഗെയിമിംഗ് ആദ്യമായി അനുഭവിക്കാന്‍ സാധിച്ചതിലും ഭാരതത്തില്‍ വളരുന്ന സാങ്കേതികവിദ്യയിലും ഗെയിമര്‍മാര്‍ ആവേശവും സന്തോഷവും പ്രകടിപ്പിച്ചു. ക്ലൗഡ് ഗെയിമിംഗ് പുത്തന്‍ സംസ്‌കാരം സൃഷ്ടിക്കും. ഗെയിമിംഗ് വരുമാന മാര്‍ഗമാക്കാന്‍ ചിന്തിക്കുന്ന കളിക്കാര്‍ക്ക് കണ്‍സോള്‍ നിലവാരമുള്ള ഗെയിമുകള്‍ അനുഭവിക്കാനും പരിശീലിക്കാനും ചെലവേറിയ ഹാര്‍ഡ്‌വെയറില്‍ നിക്ഷേപിക്കേണ്ടതില്ല. 5 ജി മൊത്തത്തിലുള്ള ഗെയിംപ്ലേ മെച്ചപ്പെടുത്തുമെന്നും ഇവര്‍ അഭിപ്രായപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: