ക്രൈസ്തവസമൂഹം നേരിടുന്ന ഭീഷണമായ പ്രശ്നങ്ങളെക്കുറിച്ച് മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വിവിധ സഭാനേതൃത്വങ്ങള്‍ ഇന്ന് വളരെയധികം ബോധവാന്മാരാണ്. ആരുടെയെങ്കിലും സ്വഭാവസര്ട്ടിഫിക്കറ്റിനുവേണ്ടി പറയേണ്ടത് പറയാതിരിക്കുന്ന നയം ക്രൈസ്തവസഭകള്‍ ഉപേക്ഷിച്ചിരിക്കുന്നു. തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന പ്രശ്നങ്ങളോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ഉറച്ച ബോധ്യം സഭാനേതൃത്വങ്ങള്‍ക്കുണ്ട്. ഇതിനു തെളിവാണ് ജിഹാദിഭീകരതയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടുള്ള പാലാ രൂപതാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രഭാഷണം. ലൗ ജിഹാദിനു പുറമെ നാര്‍ക്കോട്ടിക് ജിഹാദും കേരള സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്നു എന്നാണ് ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. നമ്മുടേതായ ജനാധിപത്യരാജ്യത്ത് ആയുധമെടുത്ത് ഇതര മതസ്ഥരെ നശിപ്പിക്കുക എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കുകയാണെന്നും, ഇതില്‍പ്പെടുന്നതാണ് ലൗ ജിഹാദ്, മയക്കുമരുന്ന് നല്കി കുരുക്കില്‍പ്പെടുത്തുന്ന നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയെന്നും യാതൊരു വളച്ചുകെട്ടുമില്ലാതെ ബിഷപ്പ് കല്ലറങ്ങാട്ട് വ്യക്തമാക്കിയിരിക്കുകയാണ്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിപ്പിക്കപ്പെടേണ്ടവരാണെന്നും, അതിന് വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണെന്നും ഈ മതമേലധ്യക്ഷന് ചൂണ്ടിക്കാട്ടുന്നു. ഐസ്ക്രീം പാര്‍ലറുകളും മധുരപാനീയ കടകളും ഹോട്ടലുകളും മറ്റും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിഹാദികള്‍ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി മയക്കുമരുന്ന് ഉപയോഗിക്കുകയാണെന്ന് പറയുന്നതിന് ചെവി കൊടുക്കാതിരിക്കാന്‍ കാര്യവിവരമുള്ളവര്‍ക്ക് കഴിയില്ല.
കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ചിരുട്ടാക്കുകയാണെന്നും, ഇതിന് ശ്രമിക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവരുടേതായ നിക്ഷിപ്ത താല്‍പര്യങ്ങളുണ്ടാകാമെന്നും ബിഷപ്പ് കല്ലറങ്ങാട്ട് പറയുന്നത് നൂറു ശതമാനവും ശരിയാണ്. ലൗ ജിഹാദിനെ നിഷേധിക്കുന്നവര്‍ ഹിന്ദുവായിരുന്ന നിമിഷ എന്ന പെണ്‍കുട്ടി ഫാത്തിമയായും ക്രൈസ്തവ യുവതിയായിരുന്ന സോണിയാ സെബാസ്റ്റിയന്, ആയിഷയായും മതംമാറി എങ്ങനെ അഫ്ഗാനിസ്ഥാനിലെ ഭീകരസംഘത്തില്‍ എത്തിപ്പെട്ടുവെന്ന ചോദ്യത്തിന് മറുപടി പറയണമെന്ന ബിഷപ്പിന്റെ വാക്കുകള്‍ കേട്ടില്ലെന്നു നടിക്കുകയാണ്. അമുസ്ലിം പെണ്‍കുട്ടികളെ പണം കൊടുത്തും മറ്റും വശത്താക്കി ജിഹാദികള്‍ ഭാര്യമാരാക്കുന്നത് വിശുദ്ധ പ്രണയത്തിന്റെ വകുപ്പില്‍പ്പെടുത്തി മഹത്വവല്ക്കരിക്കാന് ആര്‍ക്കുമാവില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇരകളാക്കപ്പെടുന്ന ഇത്തരം പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കൊപ്പമല്ല, വേട്ടക്കാരായ ജിഹാദികള്‍ക്കൊപ്പമാണ് രാഷ്ട്രീയ-ഭരണ നേതൃത്വത്തിലുള്ളവരും സാംസ്കാരികരംഗത്തുള്ളവരും നില്‍ക്കുന്നത്! സത്യം പറഞ്ഞാല്‍ ഒറ്റപ്പെട്ടുപോകുമെന്നാണ് ഇവരില്‍ ചിലര്‍ ഭയക്കുന്നതെങ്കില്‍, ഇസ്ലാമികപക്ഷത്ത് നിലയുറപ്പിച്ചാല്‍ ലഭിക്കുന്ന നേട്ടങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ചിലരുടെ ആശങ്ക. പതിനെട്ടു വയസ്സ് തികഞ്ഞുകിട്ടിയാല് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സ്ഥിതിവിശേഷത്തോട് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുപോലും ശരിയായ പ്രതികരണമല്ല ഉണ്ടാകുന്നതെന്ന് പറയാതെ വയ്യ.
ലൗ ജിഹാദിനെതിരെ ശബ്ദമുയര്‍ത്തിയ ക്രൈസ്തവ മതനേതാക്കളെ മുസ്ലിംവിരുദ്ധരായി മുദ്രകുത്തി ഒറ്റപ്പെടുത്താനാണ് ഇസ്ലാമിക പക്ഷത്തിന് വിടുപണി ചെയ്യുന്ന ഇടതു-വലതുപക്ഷത്തുള്ളവര്‍ മുന്നിട്ടിറങ്ങുന്നത്. ഈ പ്രശ്നം ആദ്യം ഉന്നയിച്ചത് സംഘപരിവാര്‍ സംഘടനകളാണ് എന്നതിനാല്‍ അതിനെ ശരിവയ്ക്കുന്ന ക്രൈസ്തവ സംഘടനാ നേതാക്കളെ ‘ക്രിസംഘി’യായി മുദ്രകുത്തി നിശ്ശബ്ദരാക്കാനും ശ്രമം നടക്കുകയാണ്. ഇതിന് ക്രൈസ്തവ നാമധാരികളായ ചിലരെ ജിഹാദി ശക്തികള്‍ വാടകയ്ക്കെടുക്കുകയും ചെയ്യുന്നു. ക്രൈസ്തവ സമൂഹം ഒരുകാലത്തും സത്യം മനസ്സിലാക്കാതെ തങ്ങളുടെ വിധ്വംസക അജണ്ടയ്ക്ക് കീഴ്പ്പെട്ടുകൊള്ളണമെന്ന് ശഠിക്കുന്ന ജിഹാദി ശക്തികള്‍ ദല്ലാളുകളെ സൃഷ്ടിച്ച് നിലനിര്‍ത്തുന്നതിന് വിദഗ്ധരാണല്ലോ. ജിഹാദിരാഷ്ട്രീയത്തെ പരസ്യമായി പിന്തുണയ്ക്കുകയും, അവര്‍ക്ക് ഭരണകൂട സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരളം ഭരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന് ഭീകരവാഴ്ചയായാലും, വാരിയംകുന്നന്മാരുടെ മതഭ്രാന്തിനെ ആഘോഷമാക്കുന്ന മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികമായാലും ഇസ്ലാമിക പക്ഷമാണ് ശരിയെന്ന് കരുതുന്നവരാണ് ഇക്കൂട്ടര്‍. ഈ യാഥാര്‍ത്ഥ്യം ക്രൈസ്തവസഭാ നേതൃത്വം മനസ്സിലാക്കുകയും, ജാഗ്രത പുലര്‍ത്തുകയും ചെയ്തില്ലെങ്കില്‍ ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. ഹിന്ദുക്കള്‍ ഇപ്പോഴും ഭൂരിപക്ഷമായി തുടരുന്നതുകൊണ്ടും, ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങള്‍ വന്മതിലുപോലെ നിലകൊള്ളുന്നതുകൊണ്ടും മാത്രമാണ് ജിഹാദി ഭീകരതയുടെ ദംഷ്ട്രകളില്‍നിന്ന് ക്രൈസ്തവ സമൂഹം രക്ഷപ്പെട്ടുനില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ വൈകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: