പാലാ: യുവമോര്‍ച്ച പാല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാല ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിഷപ്പ് ഹൗസിന് മുന്പില് ഐക്യദാര്‍ഢ്യ സമ്മേളനം നടത്തി. ജിഹാദികള്‍ പാലാ ബിഷപ്പിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ യുവമോര്‍ച്ച പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അരുണ്‍ ചാരുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തില്‍ നടക്കുന്ന ഒരു യാഥാര്‍ഥ്യം പരസ്യമായി പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിനെ സംഘടിതമായി അക്രമിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹത്തിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ചെറുക്കുന്നതിന് മുന്‍പന്തിയില്‍ യുവമോര്‍ച്ച ഉണ്ടാകുമെന്നും അരുണ്‍ പറഞ്ഞു. ബിഷപ്പ് ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അതിന് പരിഹാരം കാണേണ്ടവര്‍ സത്യം പറഞ്ഞ മെത്രാനെതിരെ തിരിയുന്നത് അംഗീകരിക്കാനാവില്ലെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ല പ്രസിഡന്റ് നോബിള്‍മാത്യു പറഞ്ഞു.
ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രണ്‍ജിത്ത് ജി മീനാഭവന്‍,യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സോബിന്‍ലാല്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ. എബ്രഹം, ന്യൂനപക്ഷേമോര്ച്ച ദേശീയ നേതാവ് സുമിത്ത് ജോര്‍ജ്, മാഗി കല്ലറയ്ക്കല്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി സുധീഷ് നെല്ലിയ്ക്കന്, ഉണ്ണികൃഷ്ണന്,അനന്ദു,അനില്‍ വി. നായര്‍, സാം കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: