ന്യുയോര്‍ക്ക്: സിറ്റിയില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഹാര്‍ലത്തു വച്ച് രാത്രി പത്തു മണിയോടെ വെടിയേറ്റ സിംഗ് ചൊവ്വാഴ്ച മൗണ്ട് സൈനായ് മോര്‍ണിംഗ് സൈഡ് ഹോസ്പിറ്റലില്‍ മരിച്ചു.
സിംഗിന്റെ കാറിന്റെ ബാക്ക്‌സീറ്റില്‍ ഇരുന്ന യാത്രക്കാരനും പുറത്തു നിന്ന് ഒരു പതിനഞ്ചുകാരനുമായി വക്കേറ്റം ഉണ്ടായതോാടെയാണ് തുടക്കം. കാര്‍ തുറന്ന് യാത്രക്കരന്‍ ആ പയ്യനെ വെടി വച്ചു. പയ്യന്‍ തിരിച്ചും വെടി വച്ചു. പയ്യന്റെ വെടി പക്ഷെ സിംഗിന്റെ തലക്കാണ് കൊണ്ടത്. വയറിലും തുടക്കും വെടിയേറ്റ പയ്യന്‍ സുഖം പ്രാപിച്ചു വരുന്നു. അയളുടെ പക്കല്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തിരുന്നു.
സംഭവം കഴിഞ്ഞയുടന്‍ സ്ഥലം വിട്ട അജ്ഞാതനായ യാത്രക്കരനായി പോലീസ് അന്വേഷണം ഊർജിതമാക്കി. എതാനും ദിവസം മുന്‍പാണു കണക്ടിക്കട്ടില്‍ മലയാളി ഊബര്‍ ഡ്രൈവര്‍ അതിക്രൂരമായി അക്രമിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: