ദുബായ്: ഇന്ത്യന്‍ പേസര്‍ ജസപ്രീത് ബുംറയ്ക്ക് ലോക ടെസ്റ്റ് റാങ്കിങ്ങില്‍ മുന്നേറ്റം. പത്താം സ്ഥാനത്തായിരുന്ന താരം ഒരു റാങ്ക് മുന്നേറി ഒമ്പതാമതായി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നടത്തിയ മികച്ച പ്രകടനമാണ് ബുംറയ്ക്ക് തുണയായത്. അതേസമയം ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്ഡേഴ്സണ് രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഏഴാം സ്ഥാനത്തേക്കിറങ്ങി.
ബാറ്റ്സ്മാന്മാരില് മാറ്റമില്ല. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇന്ത്യയുടെ രോഹിത് ശര്‍മ അഞ്ചാമതും വിരാട് കോഹ്ലി ആറാമതുമാണ്. ഇന്ത്യന്‍ താരം ഷര്‍ദുല്‍ താക്കൂര്‍ 59 സ്ഥാനങ്ങള്‍ മുന്നേറി 79-ാ സ്ഥാനത്തേക്കുയര്‍ന്നു. ഷര്‍ദുലിന്റെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാറ്റമില്ല. പാറ്റ് കമ്മിന്‍സ്, ആര്. അശ്വിന്, ടിം സൗത്തി, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ആദ്യ നാല് സ്ഥാനക്കാര്‍.
ഔള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതെത്തി. അശ്വിന് അഞ്ചാം സ്ഥാനത്തേക്കിറങ്ങി. വിന്‍ഡീസിന്റെ ജാസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: