മുഞ്ചപ്പാറ മഹേന്ദ്രഭായ്
കേന്ദ്ര വനിത ശിശുവികസന, ആയുഷ് വകുപ്പ് സഹമന്ത്രി
പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കിടയില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സെപ്തംബര്‍ പോഷകാഹാര മാസമായി ആചരിക്കുന്നു
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അവശ്യ പോഷണ്‍ അഭിയാന് എന്നറിയപ്പെടുന്ന ദേശീയ പോഷകാഹാര ദൗത്യത്തിനു കീഴില്‍ 2021 സെപ്തംബറില്‍, രാജ്യത്തുടനീളം നാലാമത് പോഷകാഹാര മാസം ആചരിക്കുകയാണ്. സാമൂഹിക പെരുമാറ്റ രീതിയില്‍ വരുത്തേണ്ട മാറ്റത്തിനും ആശയവിനിമയത്തിനും ഊന്നല്‍ നല്കി കൊണ്ടുള്ള പരിപാടികളാണ് നടപ്പാക്കുന്നത്. പോഷകാഹാര കുറവിന്റെ വെല്ലുവിളികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് കുട്ടികള്‍, ഗര്‍ഭിണികള്‍, മൂലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്കിടയില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ പോഷകാഹാര മാസമായി ആചരിക്കുന്നത്.
ആഗോള തലത്തില്‍ കുട്ടികളെയും സ്ത്രീകളെയും രോഗങ്ങളിലേക്കും മരണത്തിലേയ്ക്കും തള്ളിവിടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് പോഷകാഹാരക്കുറവാണ്. അത് ബുദ്ധി വികാസത്തെയും പഠനശേഷിയെയും ബാധിക്കുകയും തത്ഫലമായി ഉല്പാദനക്ഷമത കുറയുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഉയര്‍ന്ന തോതിലുള്ള പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടയ്ക്കിടെ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. അവയില്‍ ചിലതാണ് 1975 ല്‍ ആരംഭിച്ച സമഗ്ര ശിശു വികസന പദ്ധതി, 1993 ല്‍ ആരംഭിച്ച ദേശീയ പോഷകാഹാര നയം, 1995 ല്‍ ആരംഭിച്ച ഉച്ചഭക്ഷണ പരിപാടി, 2013 ല്‍ ആരംഭിച്ച ദേശീയ ആരോഗ്യ ദൗത്യം തുടങ്ങിയവ.
ഈ പോരാട്ടത്തിനൊപ്പം അപപോഷണ നിര്‍മ്മാര്‍ജ്ജനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനില്‍ നിന്ന് 2018 മാര്‍ച്ച് 8 നു തുടക്കമിട്ട പദ്ധതിയാണ് പോഷണ്‍ അഭിയാന്. സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചു കൊണ്ടുള്ള ദൗത്യമാണ് പോഷണ്‍ അഭിയാന്. 2022 ഓടെ ഇന്ത്യയില്‍ അപപോഷണ വിമുക്തി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ദാരിദ്ര്യ മേഖലകളിലെ കുട്ടികള്‍, സ്ത്രീകള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാരം ഉറപ്പാക്കുന്നതിലാണ് പോഷണ്‍ അഭിയാന് ഊന്നല്‍ നല്‍കുന്നത്. കുട്ടികളിലെ വളര്‍ച്ച മുരടിപ്പ് 2022 ഓടുകൂടി 34.4 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറയ്ക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യമാണ്.
സങ്കീര്‍ണവും ബഹുവിധ മാനങ്ങളുള്ളതും പരസ്പര ബന്ധിത രോഗങ്ങള്‍ക്കു കാരണമാകുന്നതുമായ പ്രശ്നമാണ് പോഷകാഹാരക്കുറവ്. രാജ്യത്തെ പോഷകാഹാരക്കുറവിന്റെ പ്രശ്നം പരിഹരിക്കുന്നതിനുള്ള ഏതു പ്രതിവിധിയിലും എല്ലാ പ്രസക്ത മേഖലകളും പൂര്‍ണമായി മുഴുകേണ്ടതാണ്. ഇതിന്റെ മുഖ്യ ചുമതലയുള്ള വനിതാ ശിശു വികസന മന്ത്രാലയം വിവിധ സര്‍ക്കാര്‍ സംഘടനകളുടെയും, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളുടെയും, സ്വകാര്യ-പൊതു മേഖലകളുടെയും വന്‍തോതിലുള്ള സമഗ്രമായ പങ്കാളിത്തം സംയോജിപ്പിച്ചുകൊണ്ട് പോഷണ്‍ അഭിയാനെ ജനകീയ പരിപാടിയാക്കി മാറ്റാന്‍ ശ്രമിക്കുന്നു. പദ്ധതിയുമായി സഹകരിക്കുന്ന വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലുടനീളം താഴെത്തട്ടു വരെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹായിക്കും.
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയ കാലത്ത് സ്ത്രീകളിലും കുട്ടികളിലുമുള്ള പോഷകാഹാര വിടവ് നികത്തി, അപപോഷണ തരംഗം തടയുന്നതിന് പൊതു വിതരണ സമ്പ്രദായത്തിലൂടെ ഭക്ഷ്യധാന്യങ്ങളുടെയും റേഷന്‍ വസ്തുക്കളുടെയും ഗാര്‍ഹിക വിതരണം വഴി കോവിഡ് 19 ന്റെ ആഘാതം കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചു. പോഷകാഹാരക്കുറവ്, അതിന്റെ വിവിധ കാരണങ്ങള്‍ ഇവയെ കുറിച്ചും, വിവേകത്തോടെ നേരിടുന്നതിനെ കുറിച്ചും അവബോധം സൃഷ്ടിക്കുന്നതില്‍ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പോഷകാഹാര മാസാചരണത്തിന് പ്രധാന പങ്കുണ്ട്. പോഷകാഹാര മാസാചരണത്തിന് ഓരോ വര്‍ഷവും പ്രത്യേകമായ പ്രമേയം തെരഞ്ഞെടുക്കും. ഈ വര്‍ഷം ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം കൊണ്ടാടുന്ന വേളയില്‍ ത്വരിതവും സമഗ്രവുമായ സ്വാധീനം ഉറപ്പാക്കുന്നതിന് മാസത്തെ മുഴുവന്‍ പ്രതിവാര പ്രമേയങ്ങളാക്കി വിഭജിച്ചുകൊണ്ട് മെച്ചപ്പെട്ട സമസ്ത പോഷകാഹാരത്തിനായുള്ള കേന്ദ്രീകൃതവും സ്വാംശീകൃതവുമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളിലും സംസ്ഥാനങ്ങളിലും ഒരേ സമയത്ത് ഈ മാസത്തിലുടനീളം നാലു പ്രതിവാര പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി വനിതാ ശിശു വികസന മന്ത്രാലയം വിവിധ പ്രവര്‍ത്തന പരമ്പരകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ പ്രമേയം തോട്ട പ്രവര്‍ത്തനമായ പോഷണ്‍ വാടികയായിരുന്നു. പോഷണത്തിന് യോഗയും ആയുര്‍വേദവും എന്നതാണ് രണ്ടാമത്തെ പ്രമേയം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കമ്പനി തൊഴിലാളികള്‍ക്കുമായി വിവിധ തൊഴിലിടങ്ങളില്‍ സെപ്തംബര്‍ 15 വരെ ഈ പ്രമേയം ആചരിക്കും. മൂന്നാമത്തെത് സെപ്
തംബര്‍ 16 മുതല്‍ 23 വരെ നടത്തുന്ന പ്രാദേശിക പോഷകാഹാര സഞ്ചി വിതരണമാണ്. കൂടുതല്‍ ഞെരുങ്ങുന്ന ജില്ലകളിലെ അങ്കണവാടി ഗുണഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് ഇത്. നാലാമത്തെ പ്രമേയം സാം തിരിച്ചറിയല്‍ ആണ്. അതായത് (ഗുരുതരവും തീക്ഷ്ണവുമായ രീതിയില്‍ പോഷകാഹാര ന്യൂനത ഉള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുക എന്നതാണ്. സെപ്തംബര്‍ 24 മുതല്‍ 30 വരെയാണ് ഇതു നടപ്പിലാക്കുക.
രാജ്യത്തെ കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ ദേശീയ തലത്തില്‍ പോഷകാഹാര ഫലം നേടുന്നതിന് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തി വരുന്നു. എന്നാല്‍ ഇവിടെ വഴി അവസാനിക്കുന്നില്ല. മെച്ചപ്പെട്ട സമ്പൂര്‍ണ പോഷണത്തിനായി സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇന്ത്യയുടെ പോഷകാഹാര പരിപാടിയുടെ നട്ടെല്ലായ അങ്കണവാടി സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ആയൂഷ്മാന്‍ ഭാരത്, പ്രധാന് മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പോലുള്ള പദ്ധതികള്‍ ലക്ഷ്യമാക്കുന്നത് രാജ്യത്തുടനീളം പ്രാഥമിക ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സാര്‍വത്രിക ആരോഗ്യ സംരക്ഷ നേടുക എന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: