ന്യൂദല്‍ഹി:റവന്യൂ സംഭരണങ്ങളില് സായുധസേനകള്‍ക്ക് കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ നല്കി കൊണ്ടുള്ള പ്രത്യേക ഉത്തരവ് (Delegation of Financial Powers to Defence Services (DFPDS) 2021) രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് പുറത്തിറക്കി.
സേനാ വിന്യാസങ്ങള്‍ക്ക് കരുത്ത് പകരുക, ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുക, ബിസിനസ് ഇടപാടുകള്‍ കൂടുതല്‍ ലളിതമാക്കുക, സേനാ വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ്DFPDS.
സേന ആസ്ഥാനങ്ങളിലും മറ്റ് വിഭാഗങ്ങളിലും നല്കുന്ന കൂടുതല്‍ സാമ്പത്തിക അധികാരങ്ങള്‍ എല്ലാ തലങ്ങളിലും അതിവേഗം തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വഴിതുറക്കും. വിഭവങ്ങളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുന്നതിനൊപ്പം, സേനവിഭാഗങ്ങള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ മികച്ച തയ്യാറെടുപ്പോടെ പ്രവര്‍ത്തിക്കുന്നതിനും ഇത് വഴിതുറക്കും.
അടിയന്തര പ്രവര്‍ത്തന ആവശ്യങ്ങള്‍ നേരിടുന്നതിനും, ആവശ്യമായ സാമഗ്രികള്‍ അതിവേഗം ലഭ്യമാക്കുന്നതിനും, ഫീല്‍ഡ് കമാന്‍ഡര്‍മാരെയും അതിന് താഴെയുള്ളവരേയും ഉപകരണങ്ങള്‍/യുദ്ധസമാനമായ സ്റ്റോറുകള്‍ സംഭരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: