കണ്ണൂര്‍: സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് കൊറോണ. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അദേഹത്തെ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വ്യക്തമാക്കി. നിലവിലെ ചികിത്സയ്ക്കൊപ്പം, മോണോക്ലോനല്‍ ആന്റിബോഡി ചികിത്സ കൂടി ലഭ്യമാക്കാനും കോവിഡ് ന്യുമോണിയ പരിശോധനയുടെ ഭാഗമായി നെഞ്ചിന്റെ സി ടി സ്കാന്‍ ഉള്‍പ്പടെ നടത്തുന്നതിനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
നാലുതവണ ആന്‍ജിയോപ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായതിനാല്‍ ഗുരുതരാവസ്ഥ നിലനില്‍ക്കുകയാണെന്നും ഐസിയുവില്‍ തുടരണമെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. രക്തത്തിലെ ഓക്സിജന്റെ അളവും, രക്തസമ്മര്‍ദ്ദവും ഇപ്പോള്‍ സാധാരണ നിലയിലാണെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: