ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയെങ്കിലും ഒപ്പത്തിനൊപ്പം നിന്ന് ബിജെപി. ആറ് ജില്ലാ പരിഷത്തുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ രണ്ടെണ്ണം ബിജെപി പിടിച്ചു.
ജയ്പൂര്‍, ജോദ്പൂര്‍, സവായ് മധോപൂര്‍, ദോസ എന്നിവ കോണ്‍ഗ്രസ് നേടിയപ്പോള്‍ സിരോഹി, ഭരത്പൂര്‍ ജില്ലാ പരിഷത്തുകള്‍ ബിജെപി നേടി. 200 ജില്ലാപരിഷത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് 99 നേടിയപ്പോള്‍ ബിജെപി 90 സീറ്റുകള്‍ നേടി.
കോണ്‍ഗ്രസ് 670 പഞ്ചായത്തു സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപി 551 സീറ്റുകള്‍ നേടി. ആര്‍എല്‍പി 40 സീറ്റുകളും ബിഎസ്പി 11 സീറ്റുകളും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: