ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് എബിപി-സീ വോട്ടര്‍ സര്‍വേ. യുപി, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നത്. 46.5 ശതമാനം പേരും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്ന് പറയുന്നു. അരവിന്ദ് കേജ്‌രിവാളിനെ 14.6 ശതമാനവും രാഹുല്‍ ഗാന്ധിയെ 10.6 ശതമാനം പേരുമാണ് പിന്തുണയ്‌ക്കുന്നത്.
അതേസമയം പഞ്ചാബില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുമെന്നും സര്‍വേ പറയുന്നു. ആംആദ്മി പാര്‍ട്ടിക്കാണ് ഇവിടെ സാധ്യത കല്‍പ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 2017നെക്കാള്‍ പത്ത് ശതമാനം കുറഞ്ഞ് 28.8 ശതമാനമാകും. എഎപിയുടേത് 23.7 ശതമാനത്തില്‍ നിന്ന് 35.1 ശതമാനമായി ഉയരും. 51 മുതല്‍ 57 സീറ്റ് എഎപിക്കും 38-46 സീറ്റ് കോണ്‍ഗ്രസിനും ശിരോമണി അകാലിദളിന് 16-24 സീറ്റുമാണ് പ്രവചിക്കുന്നത്.
രാജ്യം ഉറ്റുനോക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിഅധികാരത്തില്‍ തുടരും. 259-267 സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാര്‍ട്ടിക്ക് 109-117 സീറ്റും ബിഎസ്പിക്ക് 12-16 സീറ്റും. കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ് വെറും 3-7 സീറ്റ്. ബിജെപിക്ക് 0.4 ശതമാനം വോട്ട് വര്‍ധിക്കും. യോഗി ആദിത്യനാഥിന്റേത് മികച്ച ഭരണമാണെന്ന് 44 ശതമാനം പേരും വിലയിരുത്തുന്നു.
ഗോവയില്‍ 40 സീറ്റില്‍ 22-26 സീറ്റ് നേടി ഭരണം നിലനിര്‍ത്തും. എഎപി 4-8 സീറ്റും കോണ്‍ഗ്രസ് 3-7 സീറ്റുമാണ് പ്രവചിക്കുന്നത്. ഉത്തരാഖണ്ഡില്‍ 70 സീറ്റില്‍ 44-48 സീറ്റുകള്‍ നേടി ബിജെപി ഭരണം നിലനിര്‍ത്തും.
19-23 സീറ്റ് കോണ്‍ഗ്രസിനും രണ്ട് സീറ്റ് എഎപിക്കും ലഭിക്കുമെന്നാണ് സര്‍വേ. മണിപ്പൂരില്‍ 32-36 നേടി ബിജെപിക്ക് ഭരണത്തുടര്‍ച്ച. കോണ്‍ഗ്രസിന് 18-22 സീറ്റും നാഗ പീപ്പിള്‍ഫ്രണ്ടിന് 2-6 സീറ്റും ലഭിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: