ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമകി ഭീകരന് കത്തിയുപയോഗിച്ച് ഏഴ് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ന്യൂസിലാന്‍ഡ് നഗരമായ ഓക്ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയത്. ഈ ഐഎസ് ഭീകരനെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു.
അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ പൊലിസ് ആക്രമിയെ വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്ഡെന് സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദി ശ്രീലങ്കന്‍ സ്വദേശിയാണെന്നും ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ആര്ഡെന് പറഞ്ഞു. അഹമ്മദ് ആതില്‍ മുഹമ്മദ് ഷംസുദ്ദീന് എന്നാണ് ഈ അക്രമിയുടെ പേര്. നേരത്തെ ജയിലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ മാസങ്ങള്‍ക്ക് മുന്‍പ് വിട്ടയച്ചിരുന്നു. അതിന് ശേഷം പൊലീസ് നിരന്തരം ഇയാളെ പിന്തുടര്ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇയാള്‍ ആക്രമണം നടത്തുമെന്ന് യാതൊരു സൂചനയും പൊലീസിനില്ലായിരുന്നു. ഷോപ്പിംഗിന് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ പൊടുന്നനെ കത്തിയെടുത്ത് ആളുകളെ കുത്തിവീഴ്ത്തുകയായിരുന്നു.
ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. 2011-ല്‍ ന്യൂസിലാന്റിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് ജസീന്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഓക്ലാന്‍ഡ് മേഖലയിലെ ലിന്‍മാള്‍ ഷോപ്പിങ് സെന്ററിലാണ് ആക്രമണമുണ്ടായത്. ഷോപ്പിങ് മാളുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ആക്രമിയെ പൊലിസ് കീഴ്പ്പെടുത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലിസ് ആറ് റൗണ്ട് വെടിയുതിര്‍ത്തു. ഭീകര ബന്ധമുണ്ടെന്ന സംശയമുള്ളതിനാല്‍ ഇയാളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: