ന്യൂയോര്‍ക്ക്: പുതിയ പരിഷ്ക്കാരവുമായി വാട്സാപ്പ്. ചാറ്റുകള്‍ അപ്രത്യക്ഷമാകുന്ന സവിശേഷത അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. സ്വാകാര്യ ചാറ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഈ സവിശേഷത ലഭ്യമാകും.
ആദ്യം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായിരിക്കും ഇത് ലഭ്യമാകുക. നിലവില്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്ന സവിശേഷതയുടെ മറ്റൊരു പതിപ്പാണിത്. വരാനിരിക്കുന്ന ചാറ്റ് അപ്രത്യക്ഷമാകുന്ന സവിശേഷതയില്‍ പുതിയ ചാറ്റ് ത്രെഡുകള്‍ സ്വയമേവ താല്‍ക്കാലിക ചാറ്റായി മാറ്റും.
സ്വകാര്യതാ ക്രമീകരണങ്ങളിലായിരിക്കും ഈ സവിശേഷത. ഇത് പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം പുതിയ ചാറ്റുകളിലോ ഗ്രൂപ്പിലോ ഉള്ള എല്ലാ സന്ദേശങ്ങളും ചുരുങ്ങിയ സമയത്തിന് ശേഷം അപ്രത്യക്ഷമാകും.സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നുള്ളവര്‍ക്ക് പുതിയ സവിശേഷത ഉപയോഗിക്കാതിരിക്കാം.
സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: