തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം വിഭാഗം എല്‍ഡിഎഫിനെ നല്ല രീതിയില്‍ സഹായിച്ചെന്ന് സിപിഎം അവലോകന റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ മുസ്ലീം പ്രാതിനിധ്യം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമി, പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ കാന്തപുരം വിഭാഗം പാര്‍ട്ടിക്ക് വലിയ പിന്തുണ നല്കി.
എന്‍എസ്എസ് ആണ് ഏറ്റവും വിരോധം കാണിച്ചത്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് ശബരിമല യുവതീ പ്രവേശനം വിവാദമാക്കുകയും ചെയ്തു. എന്നാല്‍ പാര്‍ട്ടി ഇതിനൊക്കെ മറുപടി പറയാത്തതിനാല്‍ ഒരു വിഭാഗം എന്‍എസ്എസുകാര്‍ എല്‍ഡിഎഫിനോടൊപ്പം നിന്നു. എസ്എന്‍ഡിപി എല്‍ഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ബിജെപിയുടെ പ്രവര്‍ത്തനം സുസൂക്ഷമം നിരീക്ഷിക്കണം. പാര്‍ട്ടി സ്വാധീന മേഖലകളില്‍ ബിജെപി തള്ളിക്കയറാന്‍ ശ്രമിക്കുന്നു. ഇത് തടയണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: