കോഴിക്കോട്: താലിബാന് മനസുള്ളവര്‍ ധാരാളമുള്ള സ്ഥലമാണ് കേരളമെന്നതില്‍ ഉത്കണ്ഠ പ്രകടിപ്പിച്ച് ‘താലിബാനിസം വിസ്മയമോ’ എന്ന വിഷയത്തില്‍ സെമിനാര്‍. ബിജെപി കോഴിക്കോട് ജില്ലാ കമ്മിറ്റി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച സെമിനാറാണ് ആശങ്ക പങ്കുവെച്ചത്. കേരളം ഇന്ന് താലിബാന്വത്കൃതമായിക്കൊണ്ടിരിക്കുകയാണെന്ന് കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു പറഞ്ഞു.
അഫ്ഗാനിലെ താലിബാന് മേല്‍ക്കൈ താത്കാലികമാണ്. താലിബാനകത്തു തന്നെ അന്തകവിത്തുകളുണ്ട്. അഫ്ഗാനിലെ താലിബാന് ഭരണം ലോകബലതന്ത്രം മാറ്റി. അമേരിക്ക ക്ഷീണിച്ചു, ചൈനയാണ് ബലപ്പെടുന്നത്. പക്ഷേ, ഇന്ത്യക്ക് താലിബാനെ പേടിക്കേണ്ടതില്ല. അതിനെ കൈകാര്യം ചെയ്യാന്‍ ദേശീയ ബോധമുള്ള ഭരണകൂടം ഇന്ത്യയിലുണ്ട്. താലിബാന് മനസുള്ളവര്ക്കെതിരേ ജാഗ്രതയോടെ ഇരിക്കുകയാണ് കേരളത്തിന്റെ ധര്‍മ്മമെന്ന് അദ്ദേഹം പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ താലിബാന് പിടിച്ചടക്കലിനെ ചൈനയ്ക്കും പാകിസ്ഥാനുമൊപ്പം പിന്തുണയ്ക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. വാരിയംകുന്നനെ നായകനാക്കി സിനിമയെടുക്കുന്നതില്‍ നിന്ന് അതിന്റെ പിന്നണിക്കാര്‍ പിന്മാറിയപ്പോള് ആ സിനിമ നിര്‍മ്മിക്കാന്‍ താന്‍ തയ്യാറാണെന്നും അഭിനിയിക്കാന്‍ താരങ്ങള്‍ തയ്യാറുണ്ടോ എന്നും ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം നടത്തിയ വെല്ലുവിളി ഔദ്യോഗിക നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണം. ജില്ലാ പ്രസിഡന്റ് വി.കെ. സജീവന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: