ആഗ്ര: മിശ്രപഠനത്തിനെതിരെ ജാമിയത് ഉലെമ-ഇ-ഹിന്ദ്(ജെയുഎച്ച്) രംഗത്ത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചുള്ള ക്ലാസുകള്‍ നടത്തുന്ന സ്കൂളുകളിലേക്കും കോളജുകളിലേക്കും മകളെയും സഹോദരിയെയും അയയ്ക്കരുതെന്ന് മുസ്ലിം, മുസ്ലിം ഇതര വിഭാഗങ്ങളോട് ജെയുഎച്ച് തലവന്‍ അര്‍ഷദ് മദനി ആവശ്യപ്പെട്ടു. ‘അത്തരം സ്ഥാപനങ്ങള്‍ അശ്ലീലത്തിന്റെ ഇടം’ ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പെണ്‍കുട്ടികള്‍ക്കായുള്ള സ്കൂളുകളിലും കോളജുകളിലും മാത്രമേ മക്കളെ അയയ്ക്കാവൂവെന്നും അദ്ദേഹം രക്ഷിതാക്കളോട് കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനില്‍ താലിബാന് മിശ്രപഠനം നിരോധിച്ചതിന് പിന്നാലെയാണ് അര്‍ഷദ് മദനിയുടെ പരാമര്‍ശം. പുരുഷന്മാരായ അധ്യാപകര്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നതിനും അഫ്ഗാനില്‍ വിലക്കേര്‍പ്പെടുത്തി.
പ്രാഥമിക സ്കൂളുകള്‍ മുതല്‍ കോളജുകള്‍വരെ ഇത് ബാധമാക്കിയിട്ടുണ്ട്. സമൂഹത്തില്‍ മോശം പെരുമാറ്റത്തിനും കുറ്റകൃത്യത്തിനും ഇടയാക്കുമെന്നതിനാല്‍ ലോകത്തെ എല്ലാ മതങ്ങളിലും അശ്ലീലതയും സാദാചാര വിരുദ്ധതയും വിലക്കിയിട്ടുണ്ടെന്ന് ജെയുഎച്ച് പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം അര്‍ഷദ് മദനി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: