കന്യാകുമാരി: വിവേകാനന്ദസ്മാരകത്തിന്റെ അമ്പതാംവര്ഷത്തോടനുബന്ധിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയിട്ട് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തമിഴകത്തിന്റെ സാംസ്കാരികപ്പെരുമയായി മാറിയ കന്യാകുമാരിയിലെ തിരുവള്ളുവര്‍ പ്രതിമയില്‍ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് നടന്നുപോകുവാന്‍ സാധിക്കുന്ന കടല്‍പ്പാലം നിര്‍മ്മിക്കും.
കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയുടെ ഭാഗമായി 37 കോടിയുടെ രുപ ചെലവിട്ടാകും കടല്‍പ്പാല നിര്‍മ്മാണം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിര്‍മ്മാണച്ചെലവിന്റെ അമ്പത് ശതമാനം വീതം വഹിക്കുമെന്ന് തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി. വേലു അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതിനുശേഷം ദേശീയപാതാ വിഭാഗം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. വിവേകാനന്ദസ്മാരകത്തോടുചേര്ന്നുള്ള ബോട്ട് ജെട്ടി ഇതേ പദ്ധതിയില്‍പ്പെടുത്തി വിപുലപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി 20 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: