ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനി (92) അന്തരിച്ചു. വാര്‍ധക്യ സഹചമായ രോഗങ്ങള്‍ മൂലം ശ്രീനഗറിലെ വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് അന്തരിച്ചത്. ഗിലാനി ഹുര്‍റിയത്തിന്റെ ആജീവനാന്ത ചെയര്‍മാനായിരുന്നു. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് നേരത്തെ ആള് പാര്‍ട്ടി ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് വിട്ടു. മൂന്നു പതിറ്റാണ്ടായി കശ്മീരില്‍ വിഘടന വാദം വളര്‍ത്താന്‍ പ്രവര്‍ത്തിച്ച നേതാവായിരുന്നു സയ്യിദ് അലി ഷാ ഗിലാനി. ഗിലാനിയുടെ അന്ത്യത്തെ തുടര്‍ന്ന് അക്രമസാധ്യത മുന്നില്‍ കണ്ട് താഴ്വരയില് ഇന്റര്‍നെറ്റ് കണക്ഷന് താത്കാലികമായി വിച്ഛേദിച്ചു.
സോപോറില്‍ നിന്ന് മൂന്നുതവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ 2010 മുതല്‍ പലപ്പോഴായി വീട്ടുതടങ്കലില്‍ ആയിരുന്നു ഗീലാനി. ഹുര്‍റിയത്ത് കോണ്‍ഫറന്‍സിന്റെ ഗീലാനി മുമ്പ് കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായിരുന്നു. പിന്നീട് തെഹ്രീകെ ഹുര്‍റിയത്ത് എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: