തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്ന സിപിഐ നേതാവ് ആനി രാജ ആര്‍എസ്എസുകാരായ പോലീസ് ഉദ്യോഗസ്ഥരുടെ പേര് വെളിപ്പെടുത്തണമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ആനി രാജയുടെ പാര്‍ട്ടിയുടെ നാലു മന്ത്രിമാര്‍ സര്‍ക്കാരിലുണ്ട്. സ്ത്രീ സുരക്ഷയില്ലാത്തതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണ്. അതിന് ആര്‍എസ്എസിന്റെ പേര് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. ആനി രാജ വെറുതേ ആരോപണം ഉന്നയിക്കുകയല്ല വേണ്ടത്. കേരളത്തില്‍ ഒരു പോലീസ് സ്റ്റേഷനില്‍ നിന്നു പോലും സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ല. സ്ത്രീകള്‍ക്കു നേരേയുള്ള പീഡനങ്ങളും ആക്രമണങ്ങളും കേരളത്തില്‍ പെരുകുകയാണ്, കുമ്മനം പറഞ്ഞു.
സ്ത്രീ പീഡനങ്ങളും കൊവിഡ് കേസുകളും പെരുകുന്നത് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണെന്ന വിചിത്രമായ വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. യുപിയെയും ഗുജറാത്തിനെയുമൊക്കെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങള്‍ എങ്ങനെ കൊവിഡിനെ നിയന്ത്രണവിധേയമാക്കി എന്ന് പഠനം നടത്തണം. മൂന്നാം തരംഗമുണ്ടാകും, ജാഗ്രത പുലര്‍ത്തണമെന്നു പറയുന്ന സര്‍ക്കാര്‍ ഇതിനെ നേരിടാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ധവളപത്രം പുറത്തിറക്കാന്‍ തയാറുണ്ടോയെന്നും കുമ്മനം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: