തിരുവല്ല: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്താക്കിയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റിയംഗത്തിന്റെ നേതൃത്വത്തില്‍ അടിച്ച് വീഴ്ത്തി കയ്യും കാലും തല്ലിയൊടിച്ചു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമായിരുന്നു ആക്രമണം.നന്നൂര്‍ നൂഴവട്ടത്ത് സുമേഷി (42) നെയാണ് ആക്രമിച്ചത്. സിപിഎമ്മിലെ വിഭാഗീതയാണ് അക്രമത്തിന് പിന്നില്‍.എരുമേലി കണ്‍സ്യൂമര്‍ഫെഡിലെ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ കണ്ണാട്ട് ഭാഗത്തുവെച്ചായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ സുമേഷ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
സുമേഷ് ഓടിച്ചുവന്ന ബൈക്കിന് മുകളിലേക്ക് ചാടിവീണ സംഘം കൈയില്‍ കരുതിയിരുന്ന മുളകുവെള്ളം ചീറ്റിച്ചശേഷം അക്രമം നടത്തുകയായിരുന്നു. ബൈക്കില്‍ നിന്നും താഴെവീണ തന്റെ കൈകാലുകള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അടിച്ചതായും സുമേഷ് പറഞ്ഞു. സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയില്‍ നേരത്തെ മുതല്‍ നിലനിന്നിരുന്ന വിഭാഗീയതയാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ ആക്രമണം നേരിടാന്‍ കാരണമായത്. സുമേഷ് ഉള്‍പ്പെടെ 24 പേരെ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചു പുറത്താക്കിയിരുന്നു. ഏരിയ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന രാജീവിന്റെ അഴിമതികള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചതിനായിരുന്നു തങ്ങളെ പുറത്താക്കിയതെന്ന് സുമേഷ് പറയുന്നു.
സുമേഷിന്റെ പിതാവ് എന്‍.എ.ശശിധരന് പിള്ള പാര്‍ട്ടിയുടെ വള്ളംകുളം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ഇദ്ദേഹത്തിനെതിരെ ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തിരുന്നു.ഇതൊഴിവാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.സുമേഷിന്റെ സഹോദരന് സുകേശ്, സഹോദരി ശ്രീജ എന്നിവരെയും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പുറത്താക്കിയിരുന്നു. തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി.എന്നാല്‍ സംഭവുമായി ബന്ധമില്ലെന്നാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: