കുടയത്തൂര്‍(തൊടുപുഴ): ഓണക്കിറ്റിലെ തേയില പായ്ക്കറ്റ് തുറന്നപ്പോള്‍ നിറയെ പുഴുക്കള്‍. കഴിഞ്ഞ ദിവസം മുട്ടത്തെ റേഷന്‍കടയില്‍ നിന്ന് ലഭിച്ച കിറ്റിലെ തേയില പായ്ക്കറ്റിലാണ് പുഴുക്കളെ കണ്ടത്. കോളപ്ര സ്വദേശി ശാന്തയ്ക്കാണ് പുഴുകള്‍ നിറഞ്ഞ തേയിലപ്പൊടി കിട്ടിയത്. സപ്ലൈകോ എന്ന് പായ്ക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഓണക്കിറ്റിന്റെ വിതരണത്തിന്റെ അവസാന ദിവസമായിരുന്നു ഇന്നലെ. ഓണക്കിറ്റിലുള്ള ചില ഉത്പന്നങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവയ്ക്ക് ഗുണനിലവാരമില്ലായെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.
ഓണക്കിറ്റ് ഓണത്തിന് മുമ്പ് നല്‍കും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും അതും നടപ്പായില്ല. വലിയൊരു വിഭാഗത്തിന് ഓണത്തിന് ശേഷമാണ് കിറ്റ് ലഭിച്ചത്. കിറ്റ് വിതരണം പൂര്‍ത്തിയാക്കാന്‍ വേണ്ടി ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പാക്കിങ് നടന്നതെന്ന വാദം ശരിവയ്ക്കുകയാണിപ്പോള്‍. കിറ്റിലുള്ള പൊടി ഇനങ്ങള്‍ ശരിയായി പായ്ക്ക് ചെയ്യാതെയാണ് നല്‍കുന്നത്. പലതും പായ്ക്കിങ് വേര്‍പെട്ട നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: